"നിങ്ങളുടെ കബറിടങ്ങളിൽ നിന്ന് ഞാൻ നിങ്ങളെ പുറത്തു കൊണ്ടുവരും," എന്ന എസെക്കിയേൽ ദർശനം ക്രിസ്തുവിനോട് കൂടെ ഉയിർക്കാൻ ആഗ്രഹിക്കുമ്പോൾ മനസ്സിൽ വയ്ക്കാം.
വാക്കുകളിൽ പൂട്ടപ്പെട്ട വചനമാണ് നമ്മൾ അടക്കപ്പെട്ടിരിക്കുന്ന ഒരു കബറിടം. മാന്ത്രികമാക്കപ്പെടുന്ന ഭക്തിയും വൈകാരികവും മാസ്മരികവുമാക്കപ്പെടുന്ന വിശ്വാസവുമാണ് മറ്റു രണ്ട് കബറിടങ്ങൾ. മനോഹരവും മഹനീയവുമാണെങ്കിലും അവയിൽ നിന്ന് പുറത്തു വരേണ്ടതാണ്.
സ്നേഹത്തിന്റെ നിർമ്മലതയാണ് ഉയിർപ്പ് ആഗ്രഹിക്കുന്നത്, ഭക്തിപ്രകടനങ്ങളല്ല. കാലിൽ വീഴാൻ ഒരുങ്ങിയ മഗ്ദലേന മറിയത്തെ സന്ദേശകയായി അയച്ചത് സ്നേഹം ഏറ്റെടുക്കുന്ന ഉത്തരവാദിത്വവും വിശ്വാസവുമാണ്. കൃപയാൽ പുതുമനുഷ്യരാകുന്നവരുടെ സ്വാതന്ത്ര്യവും അതാണ്. അവർ പുരോഹിതരോ കുട്ടികളോ പരദേശിയോ അന്യമതക്കാരോ അല്ല, കൃപയിലുള്ള മനുഷ്യരാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ