യാഥാർത്ഥ്യങ്ങളുടെ ശൂന്യത തീവ്രമാകുമ്പോഴാണ് ചിഹ്നങ്ങൾ അമിതപ്രാധാന്യം നേടുന്നത്. പോരാട്ട ചിഹ്നങ്ങളെന്ന പോലെ അത് എങ്ങുമെവിടെയും പ്രതിഷ്ഠിക്കപ്പെടും. പവിത്രതയിൽ സൂക്ഷിക്കപ്പെടേണ്ടവ, വിജയത്തിന്റെയും വെല്ലുവിളിയുടെയും പ്രതീകങ്ങളാകും. ഹൃദയനൈർമ്മല്യത്തിന്റെ ആത്മീയ യാത്രയാകേണ്ടവ രാഷ്ട്രീയ പ്രകടനത്തിന്റെ അവസരങ്ങളാകും.
അർത്ഥപൂർണമായ അനുഷ്ഠാനങ്ങൾ മനുഷ്യജീവിതവും ദൈവകൃപയും ഒരുമിച്ചു ചാലിക്കാൻ അവസരം നൽകും. എന്നാൽ അതേ അനുഷ്ഠാനങ്ങൾ പ്രകടനങ്ങളാകുമ്പോൾ, അത് ദൈവരഹിതമാണ്, ആത്മശൂന്യമാണ്. ഭക്തിയെ ശക്തിപ്രകടനമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ മെഗാഷോകൾ ഉണ്ടാക്കും, എന്നാൽ ഭക്തർ വഴിയിൽ വീണുപോകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ