സാത്താൻ അവരെ കെണിയിൽ പെടുത്തുവാനായി അവരോടു പറഞ്ഞു: "ഞാനാണ് യഥാർത്ഥ മിശിഹാ, ഞാൻ സമറിയായുടെ മുകളിൽ അഗ്നിയിറക്കി ദഹിപ്പിച്ചു കളയാം."
യൂദാസ് താണുവീണു പറഞ്ഞു: അതേ കർത്താവേ, അങ്ങ് തന്നെയാണ് മിശിഹാ."
സമരിയക്കാരോടുള്ള വെറുപ്പ് വിതച്ചു യൂദാസിന്റെ ഹൃദയം വിഷമയമാക്കിയ 'നുണയന്റെ പിതാവായ' സാത്താൻ മന്ദസ്മിത വദനനായി നിന്നു. യൂദാസേ, താൻ ഒരു ഭയങ്കര സംഭവമാണ്. ആ പത്രോസും അവന്റെ ക്രിസ്‌തുവുമൊക്കെ വിഡ്ഢികളാണ്. സകല അധികാരവും പ്രതാപവും ഞാൻ തരാം. എനിക്ക് നിന്റെ മേൽ അധികാരം തരൂ.
"അങ്ങാണ് ഞങ്ങളുടെ രക്ഷകൻ, അങ്ങ് മാത്രമാണ് രക്ഷകൻ." യൂദാസ് വീണ്ടും വീണ്ടും താണു വണങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ