Gentle Dew Drop

മേയ് 28, 2022

സഭ വെറുമൊരു സംഘടിത ശക്തി

രാഷ്ട്രീയ തന്ത്രങ്ങളെ സ്വന്തം അസ്തിത്വത്തിന്റെ അടിസ്ഥാനമാക്കുന്നെങ്കിൽ സഭ വെറുമൊരു സംഘടിത ശക്തിയായി അധഃപതിക്കുകയാണ്. പൊതുസമൂഹത്തിലെയും സഭക്കുള്ളിലെയും അധികാരം വിധേയത്വം ജനാധിപത്യം അവകാശങ്ങൾ എന്നിവയുടെ വിശകലനത്തിനും നവീകരണങ്ങൾക്കും രാഷ്ട്രീയ സാമൂഹിക ശാസ്ത്രങ്ങൾ തീർച്ചയായും ഉപകരണങ്ങളാണ്. എന്നാൽ വസ്തുനിഷ്ഠമായ വിശകലനമോ ക്രിസ്തുവെന്ന ലക്ഷ്യമോ ഇല്ലാതാകുമ്പോൾ വിലകെട്ട രാഷ്ട്രീയതന്ത്രങ്ങളിലേക്കു സഭാസംവിധാനങ്ങളും ചുരുക്കപ്പെടും.

ക്രിസ്തുവിലേക്ക് സകലരെയും ഒരുമിച്ചു കൂട്ടുന്നത് ക്രിസ്തുസ്വഭാവത്തിലേക്കുള്ള താദാത്മ്യമാണ്, സംഘടനാത്മകതയല്ല. ക്രിസ്തുചൈതന്യമില്ലാതെ സഭ സഭയാകുന്നില്ല. സകലരെയും ഒരുമിച്ച് ചേർക്കുകയും ഏകശരീരമാക്കുന്നതും ക്രിസ്തുവാണ്. 

സംസ്കാരങ്ങളിലെ വൈവിധ്യങ്ങളെയും കടന്നു സകല സൃഷ്ടപ്രപഞ്ചത്തെയും 'സഭ' ക്രിസ്‌തുശരീരം ഉൾകൊള്ളുന്നെന്ന ദർശനം Laudato Si  യിൽ തെളിയുന്നു. എങ്കിലും, ഞാനാണ് സഭ എന്ന നിലയിലാണ് നമ്മൾ കെട്ടപ്പെട്ടു നിൽക്കുന്നത്. അതിൽ കത്തോലികത അല്പം പോലുമില്ല.

മേയ് 27, 2022

ദൈവഹിതം

ദൈവം എല്ലാം തീരുമാനിച്ചു വെച്ചിട്ടുണ്ടെന്നും ഒരു കഥപോലെ എല്ലാം ചുരുളഴിയുകയാണെന്നും ആണോ ദൈവഹിതത്തിന്റെ അർത്ഥം? സകലതിനും നന്മയും വളർച്ചയും ഉണ്ടാവുക എന്നതാണ് ദൈവഹിതം. സൃഷ്ടികളെന്ന നിലയിൽ പരസ്പരം ഉറപ്പാക്കുന്നതും ഉയർത്തിക്കൊണ്ടു വരുന്നതുമാണ് ഈ നന്മയും വളർച്ചയും. അത് കൊണ്ട് മനുഷ്യരെന്ന നിലയിൽ ഈ ലക്ഷ്യത്തിലേക്ക് ബോധപൂർവ്വമായ നിലപാടുകളും ഇടപെടലുകളും ദൈവഹിതത്തിന്റെ ഭാഗമാണ്. 

മനുഷ്യന് ദൈവം നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തിനും അന്തസ്സിനും ഒത്തതാണ് ഓരോ ജീവിതസാഹചര്യവും നമ്മിലേക്ക്‌ ചേർത്തു വയ്ക്കുന്ന ഉത്തരവാദിത്തങ്ങൾ. എല്ലാം ദൈവം നിയന്ത്രിക്കുന്നതാവുമ്പോൾ അവിടെ ഇവക്കെല്ലാം സ്ഥാനം നഷ്ടപ്പെടുന്നു. പരിമിതികൾ നിലനിൽക്കെ തന്നേ എത്രമാത്രം ദൈവകൃപയോടൊത്തു സ്വന്തം ജീവിതത്തെ രൂപപ്പെടുത്തുന്നു എന്നത് ഇതേ ഉത്തരവാദിത്തത്തിൽപ്പെട്ടതും ദൈവഹിതവുമാണ്.

നിഷ്ക്രിയരായിരുന്നു കൊണ്ട് ദൈവം എല്ലാം ചെയ്യുന്നു എന്ന് പറയുന്നത്, വെറും ഉപകരണങ്ങൾ മാത്രമാക്കി ചുരുക്കുന്ന പ്രതീക്ഷയാണ്. ദൈവം നിയന്ത്രണത്തിലാക്കി ഒരു കാര്യവും ആരെക്കൊണ്ടും ചെയ്യിക്കുന്നില്ല, ലഭിച്ചിട്ടുള്ള കൃപകളെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ സന്നിവേശിപ്പിക്കുമ്പോഴാണ് ദൈവസ്വരം പ്രചോദനമായി തിരിച്ചറിയപ്പെടുന്നത്. പിന്നീടും, ഓരോരുത്തരുടെയും വിശേഷ ഗുണങ്ങൾക്കനുസൃതമായാണ് ഈ കൃപ നമ്മൾ അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നത്. അവിടെയാണ് ദൈവഹിതത്തിന്റെ പൂർത്തീകരണവും, ദൈവമഹത്വവും. ആയിരം പേർ ചേർന്ന് ദൈവനാമം ഉറക്കെ പറഞ്ഞതു കൊണ്ട് ദൈവമഹത്വം ഉണ്ടാകുന്നില്ലെന്ന് ഇനിയെങ്കിലും ഓരോ വിശ്വാസിയും  മനസിലാക്കണം.  

ദൈവം അറിയാതെ ഒന്നും നടക്കുന്നില്ലല്ലോ എന്ന ആശ്വാസം ദൈവപരിപാലനയിൽ ഉറച്ചതാണെങ്കിൽ തീർത്തും ദൈവം നയിക്കുന്ന വഴിയിൽ തുടർന്ന് നടക്കാൻ നമ്മെ സഹായിക്കും. നമ്മിൽ പ്രവർത്തിക്കുന്ന ദൈവകൃപ ഒരു കാര്യത്തിനായും നമ്മെ നിർബന്ധിക്കുന്നതല്ലെന്നും ഓരോരുത്തരുടെയും സ്വാഭാവികഗുണങ്ങളിലൂടെ തന്നെ പ്രവർത്തിച്ചു സമ്പുഷ്ടമാക്കിക്കൊണ്ടാണ് കൃപ പ്രവർത്തിക്കുന്നതെന്നും ബോധ്യമുണ്ടാവേണ്ടതും ആവശ്യമാണ്. അല്ലെങ്കിൽ എല്ലാം വിധിയാണെന്ന് പഴിക്കുന്ന സാധാരണ രീതിയിലേക്ക് ദൈവേഷ്ടം എന്ന പേരിൽ വിശ്വാസത്തെയും ചേർത്ത് വയ്കുകയാവും ചെയ്യുക.

മേല്പറഞ്ഞ ദൈവകൃപ നമ്മെ നയിക്കുന്ന രീതികളിൽ, നമ്മൾ ഒന്നും അറിയുന്നില്ല ദൈവം എല്ലാം ചെയ്യുന്നു എന്നതരത്തിലുള്ള യാന്ത്രികതയല്ല. നമ്മിൽ പ്രവർത്തിച്ചുതുടങ്ങുന്ന ദൈവകൃപ വിവിധ വരങ്ങളിലുള്ള വളർച്ചയിൽ നമ്മെ ശക്തിപ്പെടുത്തും. ദൈവഹിതം തിരിച്ചറിയാനും, അതിനോടൊത്ത് പ്രവർത്തിക്കാനും നമ്മെ കരുത്തുള്ളവരാക്കുന്നതാണ് അത്. ഈ വരങ്ങൾ നമ്മുടെ സാഹചര്യങ്ങളെ വിലയിരുത്തുവാനും ക്രിസ്തുവിന്റെ കണ്ണുകളിലൂടെ കാണുവാനും, സമീപിക്കുവാനും നിലപാടുകൾ സ്വീകരിക്കുവാനും നമ്മെ സഹായിക്കും. 

സ്നേഹത്തിൽ സമന്വയിപ്പിക്കുന്ന ക്രിസ്‌തുശൈലി നമ്മുടെ ഇടപെടലുകളിലും ഉണ്ടാവണമെന്നതാണ് ദൈവഹിതം. എല്ലാം നന്മക്കായി പരിണമിപ്പിക്കുമെന്നും വിധിയാണെന്നും പറയുന്നതിൽ ദൈവത്തിൽ മതിയായ ആശ്രയം പോലുമില്ല. വരങ്ങൾ പരിപോഷണം നൽകുന്നെങ്കിൽ അത് നിഷ്ക്രിയതക്ക് വേണ്ടിയല്ല, നീതി സമാധാനം, സത്യം, നന്മ എന്നിവ ഉറപ്പാക്കുന്നതിന് കൂടിയാണ്. നമുക്ക് ഉത്തരവാദിത്തമൊഴിയാൻ കഴിയാത്ത  യാഥാർഥ്യങ്ങൾ നിരവധിയാണ്. വിവേകവും വിവേചനവരവും, ജ്ഞാനവും ഈ യാഥാർത്ഥ്യങ്ങളെ വേണ്ടവിധം വിലയിരുത്തുവാൻ നമ്മെ പ്രാപ്തരാക്കുന്നവയാണ്.  തിക്താനുഭവങ്ങളുണ്ടാകുമ്പോഴും അവയെ വേണ്ടവിധം മനസിലാക്കാനും ഇവ നമ്മെ പ്രാപ്തരാക്കും. അവ ദൈവഹിതമാണെന്നു കരുതാനല്ല, പാപങ്ങളുടെയോ ശാപങ്ങളുടെയോ ഫലമാണെന്ന് സംശയിക്കാനുമല്ല, വന്നു ഭവിച്ച തിന്മയെ കടന്നു പോകുവാനുള്ള കൃപ തേടുവാൻ, പ്രാർത്ഥിക്കാൻ ബലം ലഭിക്കാൻ പ്രാർത്ഥിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. 

ദൈവഹിതമെന്നു പറഞ്ഞു നിഷ്ക്രിയതയിലേക്കു ചുരുങ്ങുമ്പോൾ ഒരു പക്ഷേ ദൈവഹിതത്തേക്കാൾ, ഉന്നതസ്ഥാനീയരുടെ അപ്രീതി ഒഴിവാക്കി നിർത്തുക മാത്രമാണ്. അത് ദൈവഹിതമല്ല. വളച്ചൊടിക്കപ്പെടുന്ന സത്യവും, പോപ്പുലിസ്റ് തന്ത്രങ്ങളിലേക്കു പൊളിച്ചെഴുതപ്പെടുന്ന വിശ്വാസവും, അതിലേക്കു സ്വയം വിധേയപ്പെടുന്ന നേതൃത്വവും ദൈവഹിതമല്ല  അന്വേഷിക്കുന്നത്. ആശയങ്ങളിലും സാമൂഹികപ്രതിസന്ധികളിലും സമ്മിശ്രമായ വിശ്വാസങ്ങൾ ഇഴുകിച്ചേരുന്ന സാംസ്കാരിക സാഹചര്യങ്ങളിലും സംഘർഷങ്ങളോ സംശയങ്ങളോ അനിശ്ചിതത്വങ്ങളോ ഉണ്ടാകുമ്പോൾ സഭയുടെ ഔദ്യോഗിക നിലപാടുകൾക്കും പ്രബോധനങ്ങൾക്കും ചെറിയ ഇടം പോലും നൽകാതെ മേല്പറഞ്ഞ പോപ്പുലിസ്റ് തന്ത്രങ്ങൾക്ക് വിധേയപ്പെട്ടു പോകുന്ന നേതൃത്വം ആത്മാവിനാൽ നയിക്കപ്പെടുന്നവരല്ല. അത്തരക്കാർക്കു താരശോഭ നൽകി വാഴ്ത്തി ശീലിച്ച നമുക്ക് അവരിലെ ക്രിസ്തുരാഹിത്യം തിരിച്ചറിയാനാവണമെന്നില്ല. ആത്മാവിന്റെ സ്വരം നേർത്ത വിങ്ങലായി ഉള്ളിൽ കേൾക്കുമ്പോൾ, ക്രിസ്തുവിനെ ഉപേക്ഷിച്ച സമൂഹം അവന്റെ പേരിൽ ചെയ്യുന്ന അക്രിസ്തീയ മനോഭാവങ്ങൾക്കിടയിലേക്ക് ഒരു ചെറുസ്വരമെങ്കിലും സ്വന്തം നിലപാടുകളിൽ സക്രിയമായിത്തന്നെ ഉണ്ടാവുക എന്നതാണ് ദൈവഹിതം. വെറുപ്പിനെ പരിശുദ്ധമാക്കുന്ന ചൈതന്യം എങ്ങനെ ക്രിസ്തുവിന്റേതാകും? അത് പ്രചരിക്കുക എന്നത് ദൈവഹിതമല്ല.   

ദൈവവുമായുള്ള ഐക്യത്തിലേ ദൈവഹിതം ഗ്രഹിക്കാനാകൂ. ആ ബന്ധത്തെ വ്യവസ്ഥയാക്കുകയോ, പ്രകടനപരതയിലേക്കു അടച്ചുനിർത്തുകയോ ആണ് ഇന്നത്തെ പ്രബലമായ വിശ്വാസധാര. ദൈവത്തിൽ ആശ്രയിക്കാനും, പുതിയ തലമുറ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളിലും, വൈരുദ്ധ്യങ്ങളിലും ദൈവവുമായുള്ള കൂടിക്കാഴ്ച അനുഭവമാക്കാവുന്നതുമായ വഴികളെക്കുറിച്ചു ചിന്തിക്കാനും നമ്മളും തയ്യാറല്ല. കൂട്ടിലിട്ട ദൈവരൂപങ്ങൾ കൈമാറപ്പെടുകയല്ല വിശ്വാസജീവിതത്തിൽ, മറിച്ച് ദൈവത്തെ കണ്ടെത്തുവാനുള്ള പ്രേരണയാവുകയും വഴികാട്ടിയാവുകയുമാണ് വിശ്വാസജീവിതം. അതിനു നമുക്കും മറ്റുള്ളവർക്കും തടസ്സമാകുന്ന ക്രൂരവും പൊള്ളയുമായ സുവിശേഷങ്ങളെ ചെറുക്കേണ്ടതുണ്ട്.  അതാണ് ദൈവഹിതം. 

നന്മകളിൽ വളരാനും, തിന്മയുടെ സാഹചര്യങ്ങളിൽ അസ്വസ്ഥമാകാതെ സമാധാനത്തിൽ വസിക്കാനും ദൈവാശ്രയത്തിൽ നിന്നുണ്ടാകുന്ന ഉറപ്പു നമുക്ക് വേണം. ക്രിസ്തുശിഷ്യരെന്ന നിലയിൽ ക്രിസ്തുവിന്റെ കണ്ണും ഹൃദയവും സമീപനങ്ങളും ഉണ്ടാവുക എന്നത്  വലിയ വെല്ലുവിളിയാണ്. വൈകാരിക പ്രക്ഷുബ്ധത വിശ്വാസതീക്ഷ്ണതയായി അവതരിപ്പിക്കപ്പെടുകയും അതിനെ പ്രവാചകത്വമെന്ന് വാഴ്ത്തുകയും ചെയ്യുന്നത് ദൈവഹിതമല്ല തേടുന്നത്. ദൈവവുമായുള്ള ഐക്യം നന്മയും സമാധാനവും ലക്ഷ്യമാക്കുന്നതും, ദൈവൈക്യത്തിലും സമാധാനത്തിലും നന്മയിലും നിന്ന് പുറപ്പെടുന്നതുമായ നിലപാടുകളിലേക്കു നമ്മെ നയിക്കുന്നതുമാണ്. അവിടെ വേണ്ട പ്രതിബദ്ധതയും ഉത്തരവാദിത്തവും സത്യത്തോടുള്ള ആത്മാർത്ഥതയും, ദൈവഹിതവും ദൈവപ്രചോദിതവുമാണ്.

മേയ് 24, 2022

നീതിബോധം

നന്മയില്ലാത്ത നീതിബോധം പ്രതികാരദാഹം മാത്രമാണ്. നീതിക്കു ഒരു സമഗ്രഭാവമുണ്ട്. തിന്മ ചെയ്യുന്നവരുടെ ശിക്ഷകൊണ്ട് മാത്രം അത് ഉറപ്പാകുന്നില്ല. തിന്മയുടെ ഉറവിടങ്ങലെ, അവയുടെ സാമൂഹിക സൃഷ്ടിക്കുള്ള സാഹചര്യങ്ങൾക്കൂടി നന്മ ആഗ്രഹിക്കുന്നതാകുമ്പോഴേ അത് സാധ്യമാകൂ. 

എതിർക്കുന്ന അസുരഭാവങ്ങളെ എടുത്തു കാണിക്കുവാൻ തിന്മകൾ പ്രതീക്ഷിച്ചിരിക്കുന്ന മനോഭാവം ഉള്ളിലുള്ള പിശാചുക്കളുടെ പ്രതിഫലനമാണ്. അവിടെ ധാർമ്മികതയില്ല. ഉള്ളിലെ തിന്മകളെ മറികടന്നു കൊണ്ടേ നീതിയും സമാധാനവും പ്രഘോഷിക്കാൻ കഴിയൂ. എന്റെ കഠാര ന്യായദണ്ഡും അവരുടേത് ആയുധവും ആവുന്നതിൽ നീതിയില്ല. എൻ്റെ അണ്വായുധം ലോകസമാധാനത്തിനും അവരുടേത് നാശത്തിനുമെന്നതിന്റെ ചെറിയ പതിപ്പാണത്. 


 

മേയ് 23, 2022

തിന്മകളെ ചെറുക്കാൻ

തിന്മകളെ ചെറുക്കാൻ അവയെ പേരെടുത്തു പറഞ്ഞു വിധിച്ചതുകൊണ്ടായില്ല. നന്മകളുടെ വളർച്ച ഹൃദയങ്ങളിൽ സംഭവ്യമാക്കിക്കൊണ്ടേ അത് സാധ്യമാകൂ. വിധിക്കപ്പെട്ട തകർന്ന മനുഷ്യജീവിതങ്ങളെ ഉയർത്തുക എന്നതു കൂടി അത് ഉൾക്കൊള്ളുന്നു. നന്മകളുടെ വളർച്ചക്കും തകർന്നവരിലെ ഉന്നമനത്തിനും ആഗ്രഹിക്കുന്ന ഹൃദയത്തിനു സമാധാനത്തിന്റെ വലിയ വിശാലത ആവശ്യമാണ്.

സ്വന്തം സുരക്ഷ മാത്രം തേടുന്ന പ്രാർത്ഥനകൾ യഥാർത്ഥത്തിൽ ഭയത്താൽ നയിക്കപ്പെടുന്നവയാണ്. ദൈവാനുഗ്രഹം, സമാധാനം എന്നിവ അടിസ്ഥാനമാക്കിയിരിക്കുന്ന സുരക്ഷ ജീവന്റെ ആഴങ്ങളിൽ കരുത്ത് പകരും.

"ദൈവം നിന്നെ അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ,
അവിടുന്ന് നിന്നിൽ പ്രസാദിക്കുകയും നിന്നോട് കരുണ കാണിക്കുകയും ചെയ്യട്ടെ,
അവിടുന്ന് കരുണയോടെ കടാക്ഷിച്ചു നിനക്ക് സമാധാനം നൽകട്ടെ." 

ശാലോം എന്ന അഭിവാദനം ഇത് മുഴുവൻ ഉൾക്കൊള്ളുന്നു.

മേയ് 22, 2022

ക്രിസ്തുവുള്ളിടത്താണ് സഭ

ഭക്തിയോ ആരാധനയോ അല്ല നമ്മൾ ആഗ്രഹിക്കുന്നത്. നമ്മൾ തേടുന്നത് ആധിപത്യമാണ്. എണ്ണത്തിലും, സാമൂഹിക പ്രാതിനിധ്യത്തിലും അംബരചുംബികളായ സ്ഥാപനങ്ങളിലും തിളങ്ങി നില്കുന്നത് ആ ആധിപത്യമാണ്. ആധിപത്യം കൊണ്ട് ദൈവജനത്തെ രൂപീകരിക്കാനോ വളർത്താനോ ആവില്ല. ശുശ്രൂഷയുടെയും ത്യാഗത്തിന്റെയും മാതൃകകൾ ക്രിസ്തു കാണിച്ചു തന്നത് അതുകൊണ്ടാണ്.

ക്രിസ്തുവുള്ളിടത്താണ് സഭയുള്ളത്. ക്രിസ്തുവിനെ മാറ്റി നിർത്തുന്ന സമൂഹത്തെ സഭയെന്നു വിളിക്കാനാവില്ല. 'എന്റെ നാമത്തിൽ' ഒരുമിച്ചു ചേരുന്നത് ഒരു ബാനറിന്റെ കീഴിൽ ഒത്തുകൂടുന്നതോ ആ പേരിൽ കീർത്തനം പാടുന്നതോ അല്ല. ക്രിസ്തുചൈതന്യത്തിൽ ഒരുമിച്ചു ചേരുക എന്നതാണ് അതിന്റെ അർത്ഥം. അവനിൽ ഒരുമിച്ചു ചേരുമ്പോഴാണ് ദേവാലയം ഉണ്ടാകുന്നത്, ആരാധനയും.

ആധിപത്യവും വിധേയത്വവും അടിസ്ഥാനമാക്കിയാണ് കുടുംബത്തെപ്പോലും ചിലപ്പോൾ വിവരിക്കുന്നത്. എന്തിന്, ദൈവത്തെപ്പോലും അത്തരമൊരു ബന്ധത്തിന്റെ രൂപത്തിലാണ് എളുപ്പത്തിൽ ഇട്ടു കൊടുക്കുന്നത്. അടിസ്ഥാനഘടകങ്ങൾ എന്തിൽ വച്ചുറപ്പിച്ചിരിക്കുന്നോ അതാവും ആ സമൂഹം പാലിച്ചു പോരുക. ശുശ്രൂഷ ചുരുക്കം ചിലർക്ക് വേണമെങ്കിൽ ശ്രമിക്കാവുന്ന മൂല്യമായിരിക്കുന്നു. ശിഷ്യരുടെ അടയാളമായിട്ടാണ് ക്രിസ്തു ശുശ്രൂഷയെ കാണിച്ചു തന്നത്. ആധിപത്യത്തെക്കുറിച്ച് നിങ്ങൾ അങ്ങനെ ആവരുതെന്നും.

മേയ് 21, 2022

സുവിശേഷസൂചകങ്ങൾ

ഒരു ദിവസം യേശു നടന്നു പോവുകയായിരുന്നു. വലിയ സന്തോഷത്തോടെ കൂട്ടം കൂടി സംസാരിച്ചു നിൽക്കുന്ന കുറച്ചു സ്ത്രീകൾ അവിടെയുണ്ടായിരുന്നു. എന്താണ് കാര്യം? ഒരാളുടെ ഒരു വിശേഷപ്പെട്ട നാണയം കാണാതെ പോയിരുന്നു. ഇപ്പോൾ തിരിച്ചു കിട്ടിയിരിക്കുന്നു. കേട്ടവരൊക്കെ കൂടെ സന്തോഷിച്ചു. യേശു അവരോടു പറഞ്ഞു: ഇതുപോലെ തന്നെയാണ് പെണ്ണുങ്ങളെ ദൈവരാജ്യവും.

അതുപോലെതന്നെ കുറെ ഇടയന്മാരെയും യേശു കണ്ടു. അവരിൽ ഒരാളുടെ ഒരു ആടിനെ നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നു. കൂട്ടുകാരും കൂടെയുണ്ട്. തിരികെക്കിട്ടിയ ആടിനെ അവരും കൈയിലെടുക്കുകയും തലോടുകയുമൊക്കെ ചെയ്യുന്നുണ്ട്. യേശു അവരോടു പറഞ്ഞു: കൂട്ടുകാരെ, ഇത് പോലെയാണ് ദൈവരാജ്യം.

ആനന്ദത്തിൽ പങ്കു ചേരുന്നതാണ് ആഘോഷം. ആഘോഷമെന്നാൽ പണം ചെലവാക്കിയുള്ള ആഘോഷങ്ങളെക്കുറിച്ചു മാത്രമേ നമ്മൾ ചിന്തിക്കാറുള്ളു. നഷ്ടപ്പെട്ടതെന്ന് കരുതുന്നവ തിരികെ കിട്ടുന്നതിലെ ആനന്ദം. ദൈവത്തിൽ എല്ലാം പുനഃസൃഷ്ടിക്കാമെന്ന ആശ്വാസം, ജീവന്റെ അനുഭവം.

നമ്മുടെ ജീവിതാനുഭവങ്ങളും കൃപയുടെയും ജീവന്റെയും അടയാളങ്ങളായി, സുവിശേഷസൂചകങ്ങളായി യേശു കാണിച്ചു തരുന്നു. അത്തരത്തിൽ അവനിൽ നിന്ന് കേട്ടത് പരസ്പരം പറഞ്ഞു കൊണ്ട് ജീവിക്കുന്ന സുവിശേഷം പങ്കു വയ്ക്കപ്പെടുന്നു.

മേയ് 20, 2022

വേർതിരിവുകളുടെ സുവിശേഷ ഭാഷ്യം

വിശ്വാസികളുടെ ഇടയിൽ തരം തിരിവ് കാണുന്ന പ്രവണത എങ്ങനെയൊക്കെ രൂപപ്പെടുന്നോ അവയൊക്കെ സവിശേഷ ശ്രദ്ധ അർഹിക്കുന്നവയാണ്. സാമ്പത്തികമായ നില വച്ച് അവഗണന ഉണ്ടാവുന്നത് അനീതിയാണെന്നും ക്രിസ്തു ശരീരത്തിന് വിരുദ്ധമാണെന്നും ആദിമ സഭ തന്നെ ഉറപ്പിച്ചു പറഞ്ഞതാണ്.

വിശുദ്ധിയുടെയും വിശ്വസ്തതയുടെയും മാനദണ്ഡങ്ങൾ  തങ്ങൾ തീരുമാനിക്കുന്ന അളവുകളാണെന്നു തീരുമാനിച്ചു സ്വയം യഥാർത്ഥ വിശ്വാസികളാകുന്ന പ്രവണത വളരുകയാണ്. അതിനുള്ളിൽ തങ്ങളോട് ചേരുന്ന പുരോഹിതരും സന്യസ്തരും മാത്രമാണ് സഭയോടൊത്തുള്ളത് എന്ന വ്യാഖ്യാനവും പ്രചാരത്തിലുണ്ട്.

കരിസ്മാറ്റിക് നവീകരണം കൂട്ടായ്മകളിലൂടെ വളർന്നു വന്ന സമയത്ത് പരിശുത്ഥാത്മാവിൽ നവീകരിക്കപ്പെടുന്ന ഒരു സഭയെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. കരിസ്മാറ്റിക് നവീകരണത്തിന്റെ ദൈവശാസ്ത്രതലങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള മാർഗ്ഗരേഖകൾ ജീവിതത്തിന്റെ വിവിധ തുറകളിൽ പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ സ്വീകരിച്ചും വളർത്തിയും എങ്ങനെ ഫലദായകമായ വിശ്വാസം രൂപപ്പെടുത്താം എന്ന തുറന്ന വഴികളുണ്ടായിരുന്നു. മാത്രമല്ല, cloistered ജീവിതമോ, അജപാലന രംഗത്തോ, വിദ്യാഭ്യാസരംഗത്തോ, ലിറ്റർജിയിലോ ഒക്കെ ഓരോരുത്തരുടെയും ജീവിതശൈലിക്കുള്ളിൽത്തന്നെ സ്തുതിയും ആരാധനയും പരിശുദ്ധാത്മാവിലുള്ള വളർച്ചയും സാധ്യമാകും എന്നും അത് പരിശോധിക്കുകയും ചെയ്തിരുന്നു (പിന്നീട് അത് എങ്ങനെയാണ് പെന്തെക്കോസ്റ്റൽ evangelical ശൈലിയിലേക്ക് ചുരുക്കപ്പെട്ടതെന്ന് തിരിച്ചറിയുന്നത് ആഗ്രഹിച്ച നവീകരണത്തെ വീണ്ടെടുക്കുന്നതിന് സഹായിച്ചേക്കും). മേല്പറഞ്ഞ, മാർഗ്ഗരേഖയിൽ ഒഴിവാക്കേണ്ട അപകടമായി പറഞ്ഞ ഒന്നാണ് spiritual elitism.[1] ഏറ്റവും പ്രധാനവും ദൈവികവുമായത് തങ്ങൾ ചെയ്യുന്നതും പാലിക്കുന്നതും മാത്രമാണെന്നും ഗണിക്കപ്പെടേണ്ടവർ തങ്ങൾ മാത്രമെന്നും കരുതുന്ന മനോഭാവമാണ് അത്. തങ്ങളുടെ കൂട്ടത്തിൽ പ്രാർത്ഥനക്കു ചേരുന്നവർ മാത്രം വിശുദ്ധിയുള്ളവരാണെന്നും മറ്റുള്ളവർ ലൗകികരാണെന്നും കരുതുന്നത് ശരിയല്ല എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പുരോഹിതരെയും സന്യസ്തരെയും ഇടവകജനത്തെയും അഭിഷേകമുള്ളവരെന്നും അല്ലാത്തവരെന്നുമുള്ള വേർതിരിവ് സൃഷ്ടിക്കപ്പെട്ടു. ഒരു പ്രത്യേക വിഭാഗമായി അകന്നവയുണ്ടെങ്കിലും ഉള്ളിൽത്തന്നെ ധ്യാനകേന്ദ്രങ്ങളുടെ ബ്രാൻഡ് ഐഡന്റിറ്റികളിലേക്കു തന്മയത്വം രൂപപ്പെടുത്തുന്ന മത്സരബുദ്ധി ഉടലെടുത്തിട്ടുണ്ട്.

spirit in Jesus, Emperor Emmanuel തുടങ്ങിയവയുടെ ആരംഭകാലത്ത് ഒന്നാം പ്രമാണം 'അംഗീകരിക്കുകയും' നിഷ്ഠയോടെ പാലിക്കുകയും ചെയ്യുന്ന പുരോഹിതർ മാത്രം 'വിശ്വസ്തരാണെന്നും' അല്ലാത്തവർ ദൈവത്തിൽ വിശ്വസിക്കാത്തവരാണെന്നും ഉള്ള വേർതിരിവുകൾ വളർന്നിരുന്നു. 'വിശ്വസ്തരായ' പുരോഹിതർ അർപ്പിക്കുന്ന ബലിയിൽ മാത്രം പങ്കു ചേരുകയെന്ന പ്രവണതയും ഉണ്ടായിരുന്നു. ഭരതനാട്യം, കളരി, യോഗ തുടങ്ങിയവ പരിശീലിക്കുന്നവരെയും ദൈവനിഷേധികളാക്കി.

'വചനം' പറയുകയും തന്റെ 'ശക്തി' അറിയുകയും ചെയ്യുന്ന പുരോഹിതരും, സാധാരണ വൈദികരും എന്ന വ്യത്യാസം കുറച്ചുകാലത്തേക്ക് ഉണ്ടായിരുന്നു. പിന്നീട് സഭാസംരക്ഷകരും വിമതരുമായി. elitists ന്റെ അതേ മാതൃകയിൽ തങ്ങളാണ് സഭയെന്നും തങ്ങൾ പറയുന്നതാണ് സഭയുടെ വിശ്വാസമെന്നും അവതരിപ്പിച്ചു  ബാക്കിയുള്ളവരെ സഭയുടെ ശത്രുക്കളെന്നും ശത്രുക്കൾക്കു കീർത്തനം പാടുന്നവരെന്നും കുറ്റപ്പെടുത്തി. ഈയിടെ വൈദികരിലും സന്യസ്തരിലും കുറേപ്പേർ നിരീശ്വരവാദികളാണെന്ന പ്രസ്താവനയാണ് ഉയർന്നു വന്നത്.

അനാരോഗ്യവും അടിസ്ഥാനരഹിതവുമായ ഇത്തരം വേർതിരിവുകളെ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടല്ല, ആ വേർതിരിവുകൾ വഴി വേരെടുക്കുന്ന സ്ഥാപിതതാല്പര്യങ്ങളെ സ്വാർത്ഥ ലാഭങ്ങളായി കാണുന്നത് കൊണ്ടാവാം ആ വേർതിരിവുകളിലെ ജീർണതയെ എടുത്തുകാണിക്കാനോ അജപാലനപരമായ കരുതലുകൾ എടുക്കുവാനോ കഴിയാത്തത്. ഈ കാര്യങ്ങളിലൊക്കെയും വികലവും സഭാപ്രബോധനങ്ങൾക്ക് വിരുദ്ധവുമായ ഉള്ളടക്കവും സമീപനരീതികളും ഉള്ളതിനാൽ ദൈവശാസ്ത്രപരമായ വിശകലനവും വ്യക്തതയും ലഭിക്കേണ്ടതും ആവശ്യമാണ്.

 


[1] ഒഴിവാക്കേണ്ടവയെന്നു തിരിച്ചറിയപ്പെട്ടവ എത്രയോ ശക്തമായി കരിസ്മാറ്റിക് എന്ന പേരിൽ തന്നെ നമുക്ക് മുന്നിലുണ്ടെന്നു മനസിലാക്കാൻ ആകും. അത് കൊണ്ട് പ്രബലമായി കാണുന്ന കരിസ്മാറ്റിക് ശൈലികളെ pseudo charismatic എന്നേ വിളിക്കാനാകൂ.

1) Elitism: In any movement in which significant-seeming things go on, the sense of being a spiritual aristocracy, the feeling that 'we are the people who really count', always threatens at gut-level, and verbal disclaimers of this syndrome do not always suffice to keep it at bay. Here elitist tendencies are reinforced by the restorationist theology which sees charismatic experience as the New Testament norm for all time and is inevitably judgemental towards non-charismatic Christianity. When you have gone out on a limb, as many have, in order to seek and find something which you now think everyone should be seeking, though many are not, it is hard not to feel superior.

2) Sectarianism: The absorbing intensity of charismatic fellowship, countrywide and worldwide, can produce a damaging insularity whereby charismatics limit themselves to reading charismatic books, hearing charismatic speakers, fellowshipping with other charismatics and backing charismatic causes; and this is the thin end of the sectarian wedge in practice, however firm one's profession of aiming at catholic unity.

 

3) Emotionalism: Only a fine line divides healthy emotion from unhealthy emotionalism, and any appealing to or playing on emotion crosses that line every time. Though the white-collar charismatic movement of today is (for cultural rather than theological reasons, it seems) generally calmer than original blue-collar Pentecostalism ever was, its preoccupation with expressing feelings of joy and love makes it vulnerable here. Its warmth and liveliness attract highly emotional and disturbed people to its ranks, and many others find in its ritual emotionalism some relief from strains and pressures in other areas of their lives (marriage, work, finance, etc.). But such sharing in group emotion is a self-indulgent escapist 'trip' which must debilitate in the long run. Generally, the movement seems to teeter on the edge of emotional self-indulgence in a decidedly dangerous way.

4) Anti-intellectualism Charismatic preoccupation with experience observably inhibits the long, hard theological and ethical reflection for which the New Testament letters so plainly call. The result often is naivety and imbalance in handling the biblical revelation; some themes-gifts and ministry in the body of Christ, for instance-being run to death while others, such as eschatology, get neglected. Looking for a prophecy (supposedly, a direct word from God) when difficult issues arise, rather than embracing the hard grind of prayerful study and analysis, is a tendency that sometimes obtrudes; so at other times does a doctrinaire insistence that for Spirit-filled, Bible reading Christians all problems of faith and conduct will prove to be simple. The charismatic movement has been called 'an experience seeking a theology'; 'lacking' and 'needing' would fit, but whether 'seeking' is warranted is open to doubt, sometimes anyhow.

 

5) Illuminism: Sincere but deluded claims to direct divine revelation have been made in the church since the days of the Colossian heretic(s) and the Gnosticizers whose defection called forth 1 John, and since Satan keeps pace with God they will no doubt recur till the Lord returns. At this point the charismatic movement, with its stress on the Spirit's personal leading, and the revival of revelations via prophecy, is clearly vulnerable. The person with unhealthy ambitions to be a religious leader, dominating a group by giving them the sense that he is closer to God than they are, can easily climb on the charismatic band wagon and find there good-hearted, emotionally dependent folk waiting to be impressed by him; so, too, the opinionated eccentric can easily invoke the Spirit's direction when he refuses to let his pastor stop him disrupting the congregation with his odd ideas. Living as it does on the edge of illuminism, the movement cannot but have problems here.

 

6) 'Charismania' This is O'Connor's word for the habit of mind which measures spiritual health, growth and maturity by the number and impressiveness of people's, gifts, and spiritual power by public charismatic manifestations. The habit is bad, for the principle of judgement is false; and where it operates, real growth and maturity are likely to be retarded.

 

7) 'Super-supernaturalism' This is my word for that way of affirming the supernatural which exaggerates its discontinuity with the natural. Reacting against 'flat-tyre' versions of Christianity which play down the supernatural and do not expect to see God at work, the super-supernaturalist constantly expects miracles of all sortsstriking demonstrations of God's presence and power-and he is happiest when he thinks he sees God acting contrary to the nature of things, so confounding common sense.34 For God to proceed slowly and by natural means is to him a disappointment, almost a betrayal. But his undervaluing of the natural, regular and ordinary, shows him to be romantically immature, and weak in his grasp of the realities of creation and providence as basic to God's work of grace. Charismatic thinking tends to treat glossolalia, in which mind and tongue are deliberately and systematically dissociated, as the paradigm case of spiritual activity, and to expect all God's work in and around his children to involve similar discontinuity with the ordinary regularities of the created world. This makes for super-supernaturalism almost inevitably.

 

8) Eudaemonism I use this word for the belief that God means us to spend our time in this fallen world feeling well, and in a state of euphoria based on that fact. Charismatics might deprecate so stark a statement, but the regular and expected projection of euphoria from their platforms and pulpits, plus their standard theology of healing, show that the assumption is there, reflecting and intensifying the 'now-I-am-happy-all-the-day-and-you-can-be-so-too' ethos of so much evangelical evangelism since D. L. Moody. Charismatics, picking up the healing emphasis of original restorationist Pentecostalism-an emphasis already strong in 'holiness' circles in North America before Pentecostalism arrived-regularly assume that physical disorder and discomfort is not ordinarily God's beneficent will for his children.l5 On this basis, with paradigmatic appeal to the healings of Jesus and the apostles, plus the claim, founded on Isaiah 53:3-6 and 10 as interpreted in Matthew 8:16 f and 1 Peter 2:24, that there is healing in the atonement,36 plus reference to Paul's phrase 'charismata of healings' ('gifts of healings', AV; 'healers', RSV) in 1 Corinthians 12:28, they make supernatural divine healing (which includes. according to testimony, lengthening of legs, straightening of spines and, in South America, ftlling of teeth) a matter of constant expectation, and look for healing gifts in their leaders almost as a matter of course. But the texts quoted will not bear the weight put upon them, and New Testament references to sickness among Christian leaders that was not supernaturally healed make it plain that good health at all times is not God's will for all believers. Also, the charismatic supposition loses sight of the good that can come in the form of wisdom, patience and acceptance of reality without bitterness when Christians are exposed to the discipline of pain and of remaining unhealed. Moreover, the charismatic supposition creates appalling possibilities of distress when on the basis of it a person seeks healing, fails to find it, and then perhaps is told that the reason lies not in God's unwillingness or inability to heal, but in his own lack of faith. Without doubting that God can and sometimes does heal supernaturally today, and that healings of various kinds do in fact cluster round some people's ministries, I judge this expression of the eudaemonist streak in charismatic thought to be a major mistake, and one which makes against Christian maturity in a quite radical way.

9) Demon-obsession In recovering a sense of the supernaturalness of God, charismatics have grown vividly aware of the reality of supernatural personal evil, and there is no doubt that their development of 'deliverance' ministry and the impulse they have given to the renewal of exorcism" have been salutary for many. But if all life is seen as a battle with demons in such a way that Satan and his hosts get blamed for bad health, bad thoughts and bad behaviour without reference to physical, psychological and relational factors in the situation, a very unhealthy demonic counterpart of super-supernaturalism is being developed. There is no doubt that this sometimes happens, and that it is a major obstacle to moral and spiritual maturity when it does.

10) Conformism: Group pressure is tyrannical at the best of times, and never more so than when the group in question believes itself to be super-spiritual, and finds the evidence of its members' spirituality in their power to perform along approved lines. Inevitably, peer pressure to perform (hands raised, hands outstretched, glossolalia, prophecy) is strong in charismatic circles; inevitably, too, the moment one starts living to the group and its expectations rather than to the Lord one is enmeshed in a new legalistic bondage, whereby from yet another angle Christian maturity is threatened.

 

ദൈവാരാധനയുടെ യഥാർത്ഥ മനോഭാവം

ദൈവാരാധനയുടെ യഥാർത്ഥ മനോഭാവം കൃതജ്ഞതയാണ്. അതിൽനിന്നുണ്ടാകുന്ന ധാർമ്മികബോധം പരസ്പരം ബലപ്പെടുത്തുക എന്നതും.

സ്നേഹം യഥാർത്ഥത്തിൽ ഉണ്മ പകരുകയാണ്. നാടിനെക്കുറിച്ചും, പ്രേയസിയെക്കുറിച്ചും ജീവിതപങ്കാളിയെക്കുറിച്ചും, മക്കളെക്കുറിച്ചും, പൂർവികരെക്കുറിച്ചും അത് അങ്ങനെയാണ്. ദൈവത്തെ സ്‌നേഹിക്കുമ്പോൾ അത് സ്വയം സ്വീകരിച്ച ജീവനെക്കുറിച്ച് കൃതജ്ഞതയാകും. സ്നേഹം വെച്ചുനീട്ടുന്ന വ്യവസ്ഥകളില്ല. അതിൽ സ്വയം ജീവൻ പകരുകയായതു കൊണ്ട് ജീവദായകത്വം ഉൾക്കൊള്ളുന്നു, ജീവരൂപീകരണവും. അഹം സ്വയം സംരക്ഷിക്കാനും പ്രതിരോധിക്കാനും ശ്രമിക്കുന്നു. അത് ബലപ്പെടുത്തുന്നില്ല, മറ്റൊന്നിനു ഇഴ ചേർക്കാൻ വേണ്ട ഇടം അഹത്തിന്റെ കാഠിന്യം അനുവദിക്കുന്നില്ല.

അഹം അലിഞ്ഞു കൃതജ്ഞതയായെങ്കിലേ കൈ നീട്ടി സ്വീകരിക്കാനാകൂ, സ്നേഹിക്കാനാകൂ. അതുകൊണ്ടാണ് മറ്റൊരുവന് വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലാത്തത് .

മേയ് 18, 2022

വിശ്വാസത്യാഗം

വിശ്വാസത്തിനുള്ളിലും വിശ്വാസത്തിന് അതീതമായും, സ്വതന്ത്രമായി ചിന്തിക്കാനും ക്രിയാത്മകമായ വിമര്ശനങ്ങൾ നടത്താനും കുട്ടികൾക്കും മുതിർന്നവർക്കും കഴിയണം എന്നാണ് വ്യക്തിപരമായ അഭിപ്രായം. അതിനുവേണ്ടി ആവശ്യമായ പരിശീലനം സ്‌കൂളുകളിലും മതപഠനങ്ങളിലും ലഭ്യമാക്കുകയും വേണം. ഒരു സംശയവുമില്ലാത്ത, ഏറ്റവും വ്യക്തമായ ആദർശങ്ങളും വിശ്വാസങ്ങളുമാണ് ഏറ്റവും എളുപ്പം വേദനിക്കുന്നതും മുറിപ്പെടുന്നതും. കാരണം, അവർ ഉറപ്പിച്ചതിൽ നിന്നും വ്യത്യസ്തമായതൊന്നും കാണാനോ കേൾക്കാനോ അവർക്കാവില്ല. 

വിവേകത്തോടെ സാഹചര്യങ്ങളെ സമീപിക്കുവാനും പക്വതയോടെ തീരുമാനങ്ങളിൽ എത്തുവാനും കഴിയാതെ ഒരു തലമുറ ബുദ്ധിമുട്ടുകയോ, ആ അസ്വസ്ഥത കൊണ്ട് അകന്നു പോവുകയോ ചെയ്യുന്നെങ്കിൽ അതിനർത്ഥം നിശ്ചിതമായ വിവരണങ്ങളിലേക്കു വിശ്വാസം ചുരുക്കപ്പെടുകയോ, സ്വതന്ത്രചിന്ത ഒരു പേടിസ്വപ്നമാവുകയോ ചെയ്യുന്നത് കൊണ്ടാണ്. ശരികളെയും പോരായ്മകളെയും ഒരു പോലെ കൂടെക്കൂടെ നിരൂപണവിധേയമാക്കപ്പെടണം, ദൈവസങ്കല്പങ്ങളും, സാമൂഹികഘടനയും, നേതൃത്വശൈലികളും, ആചാരങ്ങളും, ജീവിതസാഹചര്യങ്ങളെ ഇവയുമായി ചേർത്തുവയ്ക്കാനുതകുന്ന രീതികളുമെല്ലാം അതിലുൾപ്പെടണം. ശിഥിലീകരണത്തെ നേരിടാൻ കഴിയാതെ ഭയന്നും അപരവത്കരണത്തിലും പരിഹാരം കണ്ടുകൊണ്ടാണ് മൗലികവാദങ്ങൾ രൂപപ്പെടുന്നത്. അതിതീവ്രമായ സാമൂഹികസാന്നിധ്യം മതങ്ങളുടെ അടയാളങ്ങളിലൂടെയോ അനുഷ്ഠാനങ്ങളിലൂടെയോ ഉറപ്പിക്കാൻ കഴിഞ്ഞാലും അംഗങ്ങൾക്ക് വളർച്ച നൽകാൻ കഴിയാതെ ആ വിശ്വാസങ്ങൾ യഥാർത്ഥത്തിൽ ജീർണിക്കുകയാണ്, മതമെന്ന രീതിയിൽ ശക്തിയാർജ്ജിക്കുന്നതായോ, വളരുന്നതായോ കാണപ്പെടുന്നെങ്കിൽക്കൂടി.

സ്വതന്ത്രമായ ചിന്തകൾ എന്തിനു നമ്മെ അസ്വസ്ഥരാക്കണം? അത്തരം ചിന്തകളെ ആദരിക്കുകയും അവയിലുള്ള മൂല്യങ്ങളെ കാണുകയും, അവ ഉയർത്തുന്ന സംഘർഷങ്ങളെ സംവാദസാധ്യതകളാക്കുകയും വേണം. അങ്ങനെ യുവതലമുറയിലെ വിശാലമായ 'തകർച്ചകളെയും, ക്രമരാഹിത്യങ്ങളെയും' അവ കാണിക്കുന്ന പുതിയ വെളിച്ചത്തിലേക്കു കൈപിടിച്ച് നടത്തുവാൻ പക്വതയും ദീർഘദർശനവുമുള്ള മുതിർന്നവരെയും ആവശ്യമുണ്ട്. നേതാക്കളും ഗുരുക്കളും അതിന് സജ്ജമായ വികാസം തങ്ങളിൽത്തന്നെ വരുത്തുകയും വേണം.

സാമ്പത്തിക ലാഭങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും മുൻനിർത്തിയുള്ള ശാസ്ത്രഗവേഷണഫലങ്ങൾ തീർച്ചയായും ശാസ്ത്രത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. എന്നാൽ ശാസ്ത്രം പകർന്നു നൽകുന്ന അറിവുകൾ യാഥാർത്ഥ്യബോധത്തോടെ സ്വീകരിക്കാനും വിശ്വാസത്തിൽ സമഗ്രതയോടെ ഉൾപ്പെടുത്തുവാനുമുള്ള ഒരുക്കവും ധൈര്യവും നമുക്കാവശ്യമാണ്. പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്പത്തിയെക്കുറിച്ചും വികാസത്തെയും കുറിച്ച് ലഭ്യമായ അറിവുകളെ എങ്ങനെ സ്വീകരിക്കാമെന്ന് ഇനിയും നമ്മൾ അന്വേഷിച്ചിട്ടില്ല. 'വിശ്വാസിയായ' കുട്ടി നിരീശ്വരനായ അധ്യാപകനെ വായടപ്പിക്കുന്നതിലുള്ള ഹുങ്കാണ് പ്രശസ്തമായ നമ്മുടെ പല പ്രസിദ്ധീകരണങ്ങളുടെയും ശാസ്ത്രത്തോടുള്ള സമീപനം. അതിനപ്പുറത്തേക്ക് പഠിക്കാനോ വേണ്ടവിധത്തിൽ അവതരിപ്പിക്കാനോ ശ്രമങ്ങൾ ഉണ്ടായിട്ടില്ല. അതേപോലെ തന്നെയാണ്, സാമൂഹിക-സാംസ്കാരികരംഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ആശയങ്ങളുടെ മത്സരങ്ങളും സൃഷ്ടിക്കുന്ന സംഘർഷങ്ങൾ. ഇങ്ങനെയൊരു അവസ്ഥയിലാണ് പുതു തലമുറയുള്ളത്. അവർക്ക് ഉത്തരങ്ങളല്ല ആവശ്യം. വിശ്വാസത്തെ ഉപേക്ഷിക്കാൻ ഗതികെട്ട് നടക്കുന്നവരും അല്ല അവർ. മൂല്യങ്ങളെ തിരയാനും യാഥാർത്ഥ്യബോധവും വിശ്വാസവും എങ്ങനെ ഒരുമിച്ചു ഉൾക്കൊണ്ടുകൊണ്ട് നടക്കാം എന്ന ഒരു രീതിശാസ്ത്രമാണ് അവർക്കാവശ്യം. നമ്മുടെ ഉത്തരങ്ങൾ കൊണ്ട് അവരെ ഭാരപ്പെടുത്താതിരിക്കുന്നതാണ് ഉചിതം. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ തന്നെ വേണം. നമ്മൾ നൽകുന്ന പഴയ തോൽക്കുടങ്ങൾ തകർന്നു പോവുകയും അവർ അവരുടെ വഴി തിരയുകയും ചെയ്യും.

ദൈവമുണ്ടെന്നോ ഇല്ലെന്നോ ഉള്ള പ്രസ്താവന തർക്കങ്ങളെക്കാൾ ഏതു തരം പ്രപഞ്ചസത്യത്തെയാണ് അവതരിപ്പിക്കുന്നത് എന്നതാണ് പ്രധാനം. മാറ്റമില്ലാതെ നിലനിൽക്കുന്ന പ്രപഞ്ചം, നിരന്തരം പരിണാമമുള്ള പ്രപഞ്ചം, ഊർജ്ജാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന പ്രപഞ്ചം, .... അതേ പോലെതന്നെ ഏതു ദൈവസങ്കല്പത്തെയാണ് ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കുന്നത്? പ്രപഞ്ചത്തിലായിരിക്കുന്ന, പ്രപഞ്ചത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന, പ്രപഞ്ചത്തെ നയിക്കുന്ന ... അങ്ങനെ ഏതിനെ? ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ ഉള്ള കാരണങ്ങൾ മതിയായവയാണോ? അമിതമായ ഈ 'തെളിയിക്കൽ' ഉദ്യമങ്ങൾ ദൈവശാസ്ത്രത്തിൽ അടിഞ്ഞു കൂടിയതാണ് ആധുനിക നിരീശ്വരവാദത്തിനു കാരണമായതെന്ന ഒരു നിരീക്ഷണമുണ്ട്. താത്വികമായ വാദങ്ങളിലേക്കു ദൈവത്തെ തെളിയിക്കാൻ ഇറക്കിയപ്പോൾ യഥാർത്ഥത്തിൽ ദൈവം കാണേണ്ടിയിരുന്ന സാഹചര്യങ്ങളിൽ വിശ്വാസികളിൽ ദൈവം കാണപ്പെട്ടില്ല എന്നതാണ് തകർച്ച. അങ്ങനെ അത്തരം സാഹചര്യങ്ങളിൽ സുവിശേഷമൂല്യങ്ങളെ ചേർത്ത് പിടിച്ചു നടന്ന ചുരുക്കം പേരിൽ ദൃശ്യമായ ദൈവസാന്നിധ്യം ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആകാശങ്ങളിലെ ദൈവസാനിധ്യത്തെക്കുറിച്ചാണ് തർക്കം മുഴുവനും. മനുഷ്യഹൃദയത്തിൽ പരസ്പര സ്നേഹത്തിൽ, സാമൂഹിക പ്രതിബദ്ധതയിൽ, വസിക്കുന്ന ദൈവത്തെ ലൗകിക ആശയങ്ങളെന്നു ആക്ഷേപിക്കുന്ന കപട ആത്മീയർ വിശ്വാസരാഹിത്യത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

സ്വയം സജ്ജമാക്കുകയോ, സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി പല കോണുകളിൽ നിന്ന് പഠിക്കുകയും ചെയ്യുന്നതിന് പകരം കല്പിതമായ ശത്രുക്കളിലേക്കു ആരോപിച്ചുകൊണ്ട് സ്വന്തം ജീര്ണതകളെ മറച്ചു വെച്ചതുകൊണ്ട് സ്വന്തം പോരായ്മകളെത്തന്നെയാണ് വെളിപ്പെടുത്തുന്നത്.

ശാസ്ത്രത്തെയും സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങളെയും മാറ്റി നിർത്തി യുവതലമുറക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്നതിലേക്ക് തന്നെ വരാം. ഉപേക്ഷിക്കപ്പെടുന്ന അല്ലെങ്കിൽ ബോധ്യപ്പെടാത്ത വിശ്വാസങ്ങൾ എന്തൊക്കെയാണ്? വിശ്വാസം പാടെ മാറ്റി നിർത്തപ്പെടുന്നുണ്ടോ അതോ ഏതാനം ചില മത ഘടനകളും ആചാരങ്ങളുമാണോ അവർ അകറ്റി നിർത്തുന്നത്? എന്താവാം കാരണം? അത്തരം കാര്യങ്ങൾ അപ്രധാനമോ അലോസരമുണ്ടാക്കുന്നതോ ആയിതീർന്നതെങ്ങനെയാണ്? ബൈബിളിനെക്കുറിച്ചാണോ സംഘർഷങ്ങൾ ? ബൈബിൾ വായിക്കേണ്ടതെങ്ങനെയെന്ന് സഭ നിർദ്ദേശിക്കുന്ന രീതികൾ അവരെ പരിശീലിപ്പിക്കാൻ ധൈര്യമോ ഒരുക്കമോ നമുക്കുണ്ടോ? ന്യൂന്യതകളോ ആശയവൈരുദ്ധ്യങ്ങളോ ഉണ്ടെങ്കിൽ അവ എങ്ങനെ കാണണമെന്ന് ആ പരിശീലനത്തിനേ പഠിപ്പിക്കാനാകൂ. പകരം നൂറു തവണ ബൈബിൾ പകർത്തിയെഴുതുന്ന വിശ്വാസ സാഹസികതകൾ കൊണ്ട് വചനപാരായണമോ വിശ്വാസരൂപീകരണമോ സാധ്യമാവില്ല.

Virtually യഥാർത്ഥമായവയും യഥാർത്ഥത്തിൽ യഥാർത്ഥമായവയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? കൂദാശകളുടെ ഡിജിറ്റൽ ലഭ്യത എന്തുകൊണ്ട് നമ്മുടെ സ്വകാര്യതയിൽ കൂടുതൽ അർത്ഥവത്തായി ഉപയോഗിച്ചുകൂടാ? പുതു തലമുറയുടെ ചോദ്യങ്ങളാണ്, പ്രത്യേകിച്ച് ക്‌ളാസ്സുകളും പരിശീലനങ്ങളും ധ്യാനങ്ങളും ആരാധനകളും പ്രസംഗങ്ങളും ഗ്രൂപ്പ് പ്രാർത്ഥനകളും ഓൺലൈൻ ആയി ശീലിച്ചവർ. viewers നു വേണ്ടി ആഞ്ഞു പിടിച്ചവർ എത്രമാത്രം ഈ വ്യത്യസ്തതകളെക്കുറിച്ച് ബോധവത്കരണശ്രമം നടത്തിയിട്ടുണ്ട്?

അവർ വഴി തെറ്റി നടക്കുന്നു എന്നതല്ല, നമ്മൾ അവരുടെ അന്വേഷണങ്ങളെ അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. എഴുതി ഭദ്രമാക്കിയ റെഡി മെയ്ഡ് ചോദ്യോത്തര വേദികൾ കൊണ്ട് അത് പരിഹരിക്കാനാവില്ല. തിന്മകളെന്നു വിളിക്കപ്പെടുന്ന വ്യത്യസ്തതകളെപ്പോലും അറിയാനും കേൾക്കാനും ശ്രമം നടത്തുന്നെങ്കിലേ അത് സാധിക്കൂ.

മുഖവും ഭാഷയും അതിരുകളുമില്ലാത്ത ദൈവത്തെ അന്വേഷിക്കന്നവരാണ് അവരെങ്കിൽ അവരോടു സംവദിക്കേണ്ടത് അത്തരം ഭാഷയും മനോഭാവങ്ങളും രൂപപ്പെടുത്തിക്കൊണ്ടാണ്. മനഃസാക്ഷി, മാനവികത, സേവനസന്നദ്ധത തുടങ്ങിയവ ആ അന്വേഷണത്തിന്റെ പ്രകടഭാഷയാണ്. തുല്യതയോടും ആദരവോടും കൂടെ മതങ്ങളുടെ ചട്ടക്കൂടുകൾക്ക് ഈ ഭാവങ്ങൾക്ക് ഇടം നൽകാൻ കഴിയുന്നുണ്ടോ എന്നത് പ്രധാനമാണ്. ഇല്ലെങ്കിൽ അവർക്കു മുമ്പിൽ വെളിപ്പെടുന്ന ഈശ്വരരൂപത്തെ ഉൾക്കൊണ്ട് നമ്മുടെ ഉത്തരങ്ങളിലെ ദൈവരൂപങ്ങളെ അവർ തീർച്ചയായും തള്ളിക്കളയും.
 
സ്വതന്ത്രമായ ചിന്തകൾ എന്തിനു നമ്മെ അസ്വസ്ഥരാക്കണം? അത്തരം ചിന്തകളെ ആദരിക്കുകയും അവയിലുള്ള മൂല്യങ്ങളെ കാണുകയും, അവ ഉയർത്തുന്ന സംഘർഷങ്ങളെ സംവാദസാധ്യതകളാക്കുകയും വേണം. അങ്ങനെ യുവതലമുറയിലെ വിശാലമായ 'തകർച്ചകളെയും, ക്രമരാഹിത്യങ്ങളെയും' അവ കാണിക്കുന്ന പുതിയ വെളിച്ചത്തിലേക്കു കൈപിടിച്ച് നടത്തുവാൻ പക്വതയും ദീർഘദർശനവുമുള്ള മുതിർന്നവരെയും ആവശ്യമുണ്ട്. നേതാക്കളും ഗുരുക്കളും അതിന് സജ്ജമായ വികാസം തങ്ങളിൽത്തന്നെ വരുത്തുകയും വേണം.

സാമ്പത്തിക ലാഭങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും മുൻനിർത്തിയുള്ള ശാസ്ത്രഗവേഷണഫലങ്ങൾ തീർച്ചയായും ശാസ്ത്രത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. എന്നാൽ ശാസ്ത്രം പകർന്നു നൽകുന്ന അറിവുകൾ യാഥാർത്ഥ്യബോധത്തോടെ സ്വീകരിക്കാനും വിശ്വാസത്തിൽ സമഗ്രതയോടെ ഉൾപ്പെടുത്തുവാനുമുള്ള ഒരുക്കവും ധൈര്യവും നമുക്കാവശ്യമാണ്. പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്പത്തിയെക്കുറിച്ചും വികാസത്തെയും കുറിച്ച് ലഭ്യമായ അറിവുകളെ എങ്ങനെ സ്വീകരിക്കാമെന്ന് ഇനിയും നമ്മൾ അന്വേഷിച്ചിട്ടില്ല. 'വിശ്വാസിയായ' കുട്ടി നിരീശ്വരനായ അധ്യാപകനെ വായടപ്പിക്കുന്നതിലുള്ള ഹുങ്കാണ് പ്രശസ്തമായ നമ്മുടെ പല പ്രസിദ്ധീകരണങ്ങളുടെയും ശാസ്ത്രത്തോടുള്ള സമീപനം. അതിനപ്പുറത്തേക്ക് പഠിക്കാനോ വേണ്ടവിധത്തിൽ അവതരിപ്പിക്കാനോ ശ്രമങ്ങൾ ഉണ്ടായിട്ടില്ല. അതേപോലെ തന്നെയാണ്, സാമൂഹിക-സാംസ്കാരികരംഗങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ആശയങ്ങളുടെ മത്സരങ്ങളും സൃഷ്ടിക്കുന്ന സംഘർഷങ്ങൾ. ഇങ്ങനെയൊരു അവസ്ഥയിലാണ് പുതു തലമുറയുള്ളത്. അവർക്ക് ഉത്തരങ്ങളല്ല ആവശ്യം. വിശ്വാസത്തെ ഉപേക്ഷിക്കാൻ ഗതികെട്ട് നടക്കുന്നവരും അല്ല അവർ. മൂല്യങ്ങളെ തിരയാനും യാഥാർത്ഥ്യബോധവും വിശ്വാസവും എങ്ങനെ ഒരുമിച്ചു ഉൾക്കൊണ്ടുകൊണ്ട് നടക്കാം എന്ന ഒരു രീതിശാസ്ത്രമാണ് അവർക്കാവശ്യം. നമ്മുടെ ഉത്തരങ്ങൾ കൊണ്ട് അവരെ ഭാരപ്പെടുത്താതിരിക്കുന്നതാണ് ഉചിതം. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടങ്ങൾ തന്നെ വേണം. നമ്മൾ നൽകുന്ന പഴയ തോൽക്കുടങ്ങൾ തകർന്നു പോവുകയും അവർ അവരുടെ വഴി തിരയുകയും ചെയ്യും.

ദൈവമുണ്ടെന്നോ ഇല്ലെന്നോ ഉള്ള പ്രസ്താവന തർക്കങ്ങളെക്കാൾ ഏതു തരം പ്രപഞ്ചസത്യത്തെയാണ് അവതരിപ്പിക്കുന്നത് എന്നതാണ് പ്രധാനം. മാറ്റമില്ലാതെ നിലനിൽക്കുന്ന പ്രപഞ്ചം, നിരന്തരം പരിണാമമുള്ള പ്രപഞ്ചം, ഊർജ്ജാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന പ്രപഞ്ചം, .... അതേ പോലെതന്നെ ഏതു ദൈവസങ്കല്പത്തെയാണ് ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കുന്നത്? പ്രപഞ്ചത്തിലായിരിക്കുന്ന, പ്രപഞ്ചത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന, പ്രപഞ്ചത്തെ നയിക്കുന്ന ... അങ്ങനെ ഏതിനെ? ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ ഉള്ള കാരണങ്ങൾ മതിയായവയാണോ? അമിതമായ ഈ 'തെളിയിക്കൽ' ഉദ്യമങ്ങൾ ദൈവശാസ്ത്രത്തിൽ അടിഞ്ഞു കൂടിയതാണ് ആധുനിക നിരീശ്വരവാദത്തിനു കാരണമായതെന്ന ഒരു നിരീക്ഷണമുണ്ട്. താത്വികമായ വാദങ്ങളിലേക്കു ദൈവത്തെ തെളിയിക്കാൻ ഇറക്കിയപ്പോൾ യഥാർത്ഥത്തിൽ ദൈവം കാണേണ്ടിയിരുന്ന സാഹചര്യങ്ങളിൽ വിശ്വാസികളിൽ ദൈവം കാണപ്പെട്ടില്ല എന്നതാണ് തകർച്ച. അങ്ങനെ അത്തരം സാഹചര്യങ്ങളിൽ സുവിശേഷമൂല്യങ്ങളെ ചേർത്ത് പിടിച്ചു നടന്ന ചുരുക്കം പേരിൽ ദൃശ്യമായ ദൈവസാന്നിധ്യം ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആകാശങ്ങളിലെ ദൈവസാനിധ്യത്തെക്കുറിച്ചാണ് തർക്കം മുഴുവനും. മനുഷ്യഹൃദയത്തിൽ പരസ്പര സ്നേഹത്തിൽ, സാമൂഹിക പ്രതിബദ്ധതയിൽ, വസിക്കുന്ന ദൈവത്തെ ലൗകിക ആശയങ്ങളെന്നു ആക്ഷേപിക്കുന്ന കപട ആത്മീയർ വിശ്വാസരാഹിത്യത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

സ്വയം സജ്ജമാക്കുകയോ, സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി പല കോണുകളിൽ നിന്ന് പഠിക്കുകയും ചെയ്യുന്നതിന് പകരം കല്പിതമായ ശത്രുക്കളിലേക്കു ആരോപിച്ചുകൊണ്ട് സ്വന്തം ജീര്ണതകളെ മറച്ചു വെച്ചതുകൊണ്ട് സ്വന്തം പോരായ്മകളെത്തന്നെയാണ് വെളിപ്പെടുത്തുന്നത്.

ശാസ്ത്രത്തെയും സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങളെയും മാറ്റി നിർത്തി യുവതലമുറക്ക് വിശ്വാസം നഷ്ടപ്പെടുന്നു എന്നതിലേക്ക് തന്നെ വരാം. ഉപേക്ഷിക്കപ്പെടുന്ന അല്ലെങ്കിൽ ബോധ്യപ്പെടാത്ത വിശ്വാസങ്ങൾ എന്തൊക്കെയാണ്? വിശ്വാസം പാടെ മാറ്റി നിർത്തപ്പെടുന്നുണ്ടോ അതോ ഏതാനം ചില മത ഘടനകളും ആചാരങ്ങളുമാണോ അവർ അകറ്റി നിർത്തുന്നത്? എന്താവാം കാരണം? അത്തരം കാര്യങ്ങൾ അപ്രധാനമോ അലോസരമുണ്ടാക്കുന്നതോ ആയിതീർന്നതെങ്ങനെയാണ്? ബൈബിളിനെക്കുറിച്ചാണോ സംഘർഷങ്ങൾ ? ബൈബിൾ വായിക്കേണ്ടതെങ്ങനെയെന്ന് സഭ നിർദ്ദേശിക്കുന്ന രീതികൾ അവരെ പരിശീലിപ്പിക്കാൻ ധൈര്യമോ ഒരുക്കമോ നമുക്കുണ്ടോ? ന്യൂന്യതകളോ ആശയവൈരുദ്ധ്യങ്ങളോ ഉണ്ടെങ്കിൽ അവ എങ്ങനെ കാണണമെന്ന് ആ പരിശീലനത്തിനേ പഠിപ്പിക്കാനാകൂ. പകരം നൂറു തവണ ബൈബിൾ പകർത്തിയെഴുതുന്ന വിശ്വാസ സാഹസികതകൾ കൊണ്ട് വചനപാരായണമോ വിശ്വാസരൂപീകരണമോ സാധ്യമാവില്ല.

Virtually യാഥാർത്ഥമായവയും യഥാർത്ഥത്തിൽ യാഥാർത്ഥമായവയും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? കൂദാശകളുടെ ഡിജിറ്റൽ ലഭ്യത എന്തുകൊണ്ട് നമ്മുടെ സ്വകാര്യതയിൽ കൂടുതൽ അർത്ഥവത്തായി ഉപയോഗിച്ചുകൂടാ? പുതു തലമുറയുടെ ചോദ്യങ്ങളാണ്, പ്രത്യേകിച്ച് ക്‌ളാസ്സുകളും പരിശീലനങ്ങളും ധ്യാനങ്ങളും ആരാധനകളും പ്രസംഗങ്ങളും ഗ്രൂപ്പ് പ്രാർത്ഥനകളും ഓൺലൈൻ ആയി ശീലിച്ചവർ. viewers നു വേണ്ടി ആഞ്ഞു പിടിച്ചവർ എത്രമാത്രം ഈ വ്യത്യസ്തതകളെക്കുറിച്ച് ബോധവത്കരണശ്രമം നടത്തിയിട്ടുണ്ട്?

അവർ വഴി തെറ്റി നടക്കുന്നു എന്നതല്ല, നമ്മൾ അവരുടെ അന്വേഷണങ്ങളെ അറിയാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. എഴുതി ഭദ്രമാക്കിയ റെഡി മെയ്ഡ് ചോദ്യോത്തര വേദികൾ കൊണ്ട് അത് പരിഹരിക്കാനാവില്ല. തിന്മകളെന്നു വിളിക്കപ്പെടുന്ന വ്യത്യസ്തതകളെപ്പോലും അറിയാനും കേൾക്കാനും ശ്രമം നടത്തുന്നെങ്കിലേ അത് സാധിക്കൂ.

മുഖവും ഭാഷയും അതിരുകളുമില്ലാത്ത ദൈവത്തെ അന്വേഷിക്കന്നവരാണ് അവരെങ്കിൽ അവരോടു സംവദിക്കേണ്ടത് അത്തരം ഭാഷയും മനോഭാവങ്ങളും രൂപപ്പെടുത്തിക്കൊണ്ടാണ്. മനഃസാക്ഷി, മാനവികത, സേവനസന്നദ്ധത തുടങ്ങിയവ ആ അന്വേഷണത്തിന്റെ പ്രകടഭാഷയാണ്. തുല്യതയോടും ആദരവോടും കൂടെ മതങ്ങളുടെ ചട്ടക്കൂടുകൾക്ക് ഈ ഭാവങ്ങൾക്ക് ഇടം നൽകാൻ കഴിയുന്നുണ്ടോ എന്നത് പ്രധാനമാണ്. ഇല്ലെങ്കിൽ അവർക്കു മുമ്പിൽ വെളിപ്പെടുന്ന ഈശ്വരരൂപത്തെ ഉൾക്കൊണ്ട് നമ്മുടെ ഉത്തരങ്ങളിലെ ദൈവരൂപങ്ങളെ അവർ തീർച്ചയായും തള്ളിക്കളയും.

ദൈവം മൃതമായി കാണപ്പെടുന്നെങ്കിൽ തീർച്ചയായും വിശ്വാസവും മരിക്കും. സംഹിതകളിലേക്കു ചുരുക്കപ്പെടുകയും, ആചാരാനുഷ്ഠാനങ്ങൾ മനുഷ്യൻ ജീവിക്കുന്ന സാഹചര്യങ്ങളുമായി സംവദിക്കാതെ ശൂന്യമാകുമ്പോഴുമാണ് ജീവനില്ലായ്മ അനുഭവപ്പെട്ടു തുടങ്ങുന്നത്. ഇല്ലാത്ത വിശപ്പുകൾ ഉണ്ടാക്കി അമിതമായി തീറ്റിക്കുന്ന വാണിജ്യതന്ത്രം ഇന്ന് മതത്തിൽ ഉപയോഗിക്കപ്പെടുന്നതും മതങ്ങളിലും വിശ്വാസങ്ങളിലും ദൈവരാഹിത്യത്തിനു കാരണമാകുന്നു.  

തകർച്ച ക്രമരാഹിത്യം സൃഷ്ടിക്കുന്നു. അതേപോലെതന്നെ, നവീനതകളുടെ ഭംഗിയോടെയാണ് അത് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. ഈ കടന്നു പോകലിനെ അനുവദിക്കാത്ത സംവിധാനങ്ങൾ പുഴുക്കളെപ്പോലെ അവയുടെ കവചത്തിനുള്ളിൽ ഇല്ലാതാകുന്നു. മനുഷ്യൻറെ അസ്തിത്വത്തിന്റെ അവസ്ഥയുമായി പരിചിതമായ രീതിയിൽ സംവദിക്കാൻ, ദൈവചിന്തകൾക്കും മതങ്ങൾക്കും കഴിയുന്നില്ലെകിൽ അവ മരിക്കുകയാണ്. അതേ അവസ്ഥകളെ ചൂഷണം ചെയ്ത് മതതീവ്രതകൾ ജനിപ്പിക്കുന്ന പ്രവണതകളും കൂടുതൽ ഹീനമായ മരണപ്രക്രിയ തന്നെയാണ്. പ്രപഞ്ചത്തിനും മനുഷ്യനും അതീതനായി നിൽക്കുന്ന ദൈവം കൂടുതൽ അപ്രാപ്യനാകും തോറും കൂടുതൽ പ്രതിരോധവും സംരക്ഷണവും ആവശ്യമുള്ളതാകും. അകത്തു മനുഷ്യ മനഃസാക്ഷിയുടെ പ്രചോദനങ്ങളിലാണ് ദൈവം വെളിപ്പെടുന്നതും പ്രവർത്തിക്കുന്നതും. അവിടെയാണ് ദൈവിക ജീവൻ കാണപ്പെടുന്നതും അനുഭവവേദ്യമാകുന്നതും. 

ദൈവം മരിച്ചെന്ന് ഉറപ്പാക്കിയ ഒരു കാലഘട്ടത്തിലാണ് ഉത്ഥിതനെ ദൈവകരുണയുടെ രൂപത്തിലും അർത്ഥത്തിലും ധ്യാനിക്കപ്പെട്ടത്. തകർക്കപ്പെടുന്ന മനുഷ്യന്റെയും മാനവികതയുടെയും സൗഖ്യം പരസ്പരമുള്ള  കരുണയിലാണെന്ന് അത് ഓർമ്മിപ്പിക്കുന്നു. ആഘോഷമാക്കാവുന്ന ഭക്തിയായി അത് സ്വീകരിക്കപ്പെട്ടെങ്കിൽ, കരുണയാണ് ദൈവത്തിന്റെ മുഖമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രസ്താവനയേൽപിക്കുന്ന ജീവിതമാനം ഭാരമുള്ളതായ്കയാൽ അതിനു വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. 

സാമൂഹിക സാംസ്‌കാരിക പ്രതിഭാസങ്ങൾ വേണ്ടപോലെ ഗ്രഹിക്കുവാനും തുടർ നടപടികൾ സ്വീകരിക്കുവാനും സാമൂഹിക ശാസ്ത്രത്തിന്റെയും സാമൂഹിക മനഃശാസ്ത്രത്തിന്റെയും സാംസ്കാരികചരിത്രത്തിന്റെയും വൈദഗ്ധ്യം നമുക്ക് ലഭ്യമാണ്. അത്തരം വിശകലനങ്ങളെ വിമർശിക്കുകയും രണ്ടാം വത്തിക്കാൻ കൗൺസിൽ ഒരു സാമൂഹിക അവലോകനം മാത്രമാണെന്ന് ആരോപിക്കുകയും ചെയ്യുന്നവരൊക്കെ വീണു പോകുന്ന ചതിക്കുഴി പരിശുദ്ധാത്മാവിന്റെ പ്രവൃത്തികളെ അഭൗമികമായ മായിക സങ്കല്പങ്ങളിലേക്കു ചേർത്ത് വയ്ക്കുന്നതാണ്. തങ്ങളുടെ നിയന്ത്രണത്തിലാണ് ആത്മാവ് സംസാരിക്കുന്നതെന്ന് കരുതുന്നവരും ഉണ്ട്. സഭയിലെ പ്രതിസന്ധികളെ മനസ്സിലാക്കാൻ അവയെ ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

social സ്പേസ് ഇൽ സ്ത്രീകൾക്കോ പുരുഷന്മാർക്കോ ലഭ്യമാകുന്ന ഇടം എത്രയാണ് എങ്ങനെയാണ്? വിശ്വാസമോ മതമോ അതിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നുണ്ടോ? അവരുടെ അറിവിനും പക്വതക്കുമനുസരിച്ച് അഭിപ്രായങ്ങൾ അവതരിപ്പിക്കാനോ  വ്യത്യസ്തതകൾ തുറന്നു പറയാനോ ഉള്ള ഇടം ലഭ്യമാണോ? യോജിക്കുന്ന sharing companions ലഭ്യമാക്കാൻ 'സമൂഹം' ശ്രദ്ധിക്കുന്നുണ്ടോ? 'ആകർഷിതരാവുകയോ' 'വഴിതെറ്റിപ്പോവുകയോ' എന്ന പ്രയോഗങ്ങൾക്കപ്പുറത്ത് 'സമൂഹത്തിന്' പുറത്ത് 'തിരഞ്ഞെടുക്കുന്നത്' കൂടുതൽ നല്ലതായി അവർ കണക്കാക്കുന്നത് എന്തുകൊണ്ടാണ്? കുട്ടികളുടെ എണ്ണം കുറയുന്നതിൽ കുടുംബപരവും സാമൂഹികവും സാമ്പത്തികവും മൂല്യസംബന്ധിതവുമായ ഘടകങ്ങൾ എന്തൊക്കെയാണ്? തിന്മയിൽ ജീവിക്കുന്നവരെന്നും ലൗകികരെന്നും വിളിക്കാതെ, അവയെ ഒരു സമൂഹമെന്ന നിലയിൽ മനസ്സിലാക്കുവാനും ആരോഗ്യപരമായി സമീപിക്കുവാനും എങ്ങനെ സാധിക്കുന്നു? വർദ്ധിക്കുന്ന വിവാഹമോചനങ്ങളുടെ കാരണം നിരീശ്വരരിലേക്കു ആരോപിക്കുന്നതിനും മുമ്പേ വിവാഹ ആലോചനകളുടെ പ്രക്രിയകൾ എത്ര പ്രാധാന്യത്തോടെ നടക്കുന്നെന്നും അവയിൽ സ്വീകരിക്കപ്പെടുന്ന യഥാർത്ഥ പ്രേരകഘടകങ്ങൾ എന്തൊക്കെയെന്നും അന്വേഷിക്കുകയും സമൂഹത്തിന്റെ ഏതൊക്കെ ഘടകങ്ങളെ ഉപയോഗിക്കാമോ അതൊക്കെ ഉപയോഗിച്ചുകൊണ്ട് വേണ്ട സാമൂഹിക അവബോധം കൈവരിക്കുന്നതിനായി പരിശ്രമങ്ങളുണ്ടാവുക അത്യാവശ്യമാണ്. 

ജീര്ണതയുള്ളിടത്ത് എല്ലാം ഭദ്രമെന്നു പറഞ്ഞ് മറ്റുള്ളവരെ ചീത്തപറയുന്നതിനു പകരം ആത്മാർത്ഥമായ ആത്മവിചിന്തനമാണ് വേണ്ടത്. തെളിഞ്ഞു വരുന്ന ദൈവരൂപം തുടർന്ന് കാലത്തെ  നയിക്കും. ഭൂതകാലത്തെവിടെയോ കൂട്ടിലടച്ച ദൈവത്തെയാണ് കൂടെക്കൂട്ടാനായി നൽകുന്നതെങ്കിൽ അത് തീർച്ചയായും മൃതമാണ്. ആത്മാവിന്റെ പ്രവൃത്തികൾ നവീനവും കാലികവുമാണ്. പ്രതിസന്ധികളിൽ സമൂഹത്തിനു പുതിയ വെളിച്ചവും നന്മയും അവ കാണിച്ചു തരും. അവയെപോലും ദൈവരാഹിത്യമെന്ന് വിളിക്കുന്നവരുണ്ടാകും എന്നതാണ് പരാജയം. 

മേയ് 17, 2022

വി. ദേവസഹായം

വി. ദേവസഹായം എന്ത് വലിയ കാര്യം ചെയ്തിട്ടാണ് വിശുദ്ധനായത് എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. എടുത്തു പറയാൻ ഒന്നും തന്നെ ഇല്ലാത്തവരുടെ ജീവിതങ്ങളിൽ ഒരു പക്ഷെ ശ്രദ്ധിക്കപ്പെടാതെ, വണങ്ങപ്പെടാതെ മറന്നു പോകുന്ന വലിയ വിശുദ്ധിയുണ്ടെന്ന് കൂടി ഓർമ്മപ്പെടുത്തുന്നതാവണം വി. ദേവസഹായത്തിന്റെ വിശുദ്ധ പദവി.

ദേവസഹായത്തിന്റെ ജീവിതത്തെ ഏതെങ്കിലും പ്രത്യേക ഭക്തിയോടൊ ഉജ്വല പ്രഘോഷങ്ങളോടോ ചേർത്ത് വെച്ച് അവതരിപ്പിച്ചിട്ടില്ല. ഏതാനം ചരിത്രകാരന്മാരുടെ വേറിട്ട അഭിപ്രായം മാറ്റിനിർത്തിയാൽ തികച്ചും സാധാരണമായ സാഹചര്യത്തിൽ വിശ്വാസത്തിൽ ജീവിക്കുകയും മരണം വരിക്കുകയും ചെയ്തത് നമുക്കും പ്രചോദനമാണ്. ഒരു വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുമോ എന്നതല്ല കാര്യം. തികഞ്ഞ ആത്മാർത്ഥതയിലും പരസ്പരമുള്ള കരുതലിലും എത്രമാത്രം ക്രിസ്തുസമാനമായ ഒരു ജീവിതം നയിക്കാം എന്നതാണ് കാര്യം. ജീവിതവിശുദ്ധിയെന്നത് അനുദിനജീവിതത്തിൽ നിന്ന് മാറ്റി എന്തോ അസാമാന്യപ്രവൃത്തികളിലേക്കു ചുരുക്കി ചിന്തിക്കുന്നത് കൊണ്ടാണ് ജീവിത വിശുദ്ധിയെന്നത് അസാധ്യമാണെന്ന തോന്നലുണ്ടാക്കുന്നതെന്ന്, ചട്ടിക്കും കലത്തിനുമിടയിലാണ് വിശുദ്ധി അന്വേഷിക്കേണ്ടതെന്ന ആവിലയിലെ വി. ത്രേസ്യയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ഇരുണ്ട നിറത്തിൽ വിശുദ്ധി കാണാൻ കഴിയാത്ത മലിനത, അൽഫോൻസാമ്മയുടെയും റാണി മരിയയുടെയും രൂപങ്ങളും ചിത്രങ്ങളും കാണിച്ചു തരുന്നുണ്ട് (അവരുടെ ഫോട്ടോകളും വണങ്ങപ്പെടുന്ന രൂപങ്ങളും ചിത്രങ്ങളും ഒത്തുവെച്ചുനോക്കിയാൽ വ്യക്തമാവും). അതുപോലെതന്നെ, കസവുമുണ്ടും കുറിയും അണിയിച്ചു വരേണ്യതയിലേക്കുയർത്തി നിർത്തപ്പെട്ട വി. ദേവസഹായത്തിൽ വാഴ്ത്തപ്പെടുന്നത് വിശുദ്ധൻ ജീവിച്ച പുണ്യങ്ങളെക്കാൾ നമ്മുടെ ഹുങ്കുകളായി മാറുകയാണ്. അദ്ദേഹത്തിന്റെ സാംസ്‌കാരിക സമ്പ്രദായങ്ങളുടെ ഭാഗമാണ് അതെന്ന് വാദിക്കാമെങ്കിലും ഒന്നാം പ്രമാണത്തെ അസഹിഷ്ണുവായ ദൈവത്തിന്റെ നിർബന്ധമായ കല്പനയായി ദുർവ്യാഖ്യാനം ചെയ്തവർക്ക് അത് സ്വീകാര്യമാകുമോ. കുറിയും കസവുമുണ്ടുമുള്ള വിശുദ്ധനെ അവർക്കു വണങ്ങാൻ കഴിയുമോ? (പൊട്ടും, കുറിയും, എണ്ണവിളക്കും, സിന്ദൂരവും ഒന്നാം പ്രമാണ ലംഘനമായിരുന്നല്ലോ).

ജാതി വ്യവസ്ഥക്കെതിരെ വി. ദേവസഹായം ശക്തമായ നിലപാടെടുത്തിരുന്നു എന്ന് സാക്ഷ്യമുണ്ട്. നൂറ്റാണ്ടുകളുടെ വിശ്വാസപരമ്പര്യത്തിൽ അഭിമാനിക്കുമ്പോഴും ജാതിചിന്തകൾ വേർതിരിവുകൾ സൃഷ്ടിക്കുന്ന ഇടങ്ങളിൽ വി. ദേവസഹായം വെല്ലുവിളിക്കുന്ന സാക്ഷ്യമാണ്. വരേണ്യത അഹങ്കാരമാക്കി അധികാര മാത്സര്യവും ആരാധനാക്രമ ആധിപത്യങ്ങളും ജീവിതക്രമമായി മാറുന്നിടങ്ങളിലും അതേപോലെതന്നെ ദേവസഹായം വെല്ലുവിളിയാണ്. സാമൂഹിക പ്രശ്നങ്ങൾ വിശ്വാസത്തിന്റെ ഭാഗമല്ല എന്ന് ചിന്തിക്കുന്നവരുണ്ട്. ദൈവജനമായി, ക്രിസ്തു ശരീരത്തിലെ ഭാഗഭാഗിത്വം ജീവിക്കണമെങ്കിൽ സകല മനുഷ്യരുടെയും തുല്യതയെ അംഗീകരിക്കുവാനും ബഹുമാനിക്കുവാനും കഴിഞ്ഞെങ്കിലേ സാധിക്കൂ. അതെങ്ങനെ ആത്മീയതയുടെ ഭാഗമല്ലാതാകും?

രൂപക്കൂടുകളിൽ ഇരുത്തി വണക്കം മാത്രം നൽകി വിശുദ്ധരുടെ പ്രസക്തി നഷ്ടപ്പെടുത്തുകയാണ്. അവർ നമുക്കിടയിൽ ജീവിച്ചവരും, നമുക്കിടയിലുള്ളവരുമാണ്. അവർ പ്രചോദനമാകേണ്ടവരാണ്.

-------------------------------------- 
വി. ദേവസഹായത്തിന്റെ പേരിലെ ജാതിസൂചകമായിരുന്ന ഭാഗം വത്തിക്കാൻ ഒഴിവാക്കിയിരിക്കുന്നു.

മേയ് 15, 2022

സ്വർഗ്ഗം: ദൈവത്തോടുള്ള സൗഹൃദം

സ്നേഹം ഒരു ബന്ധമാണ്. ദൈവത്തോടുള്ള ആ സ്നേഹാനുഭവത്തെയാണ്, ആ സൗഹൃദത്തെയാണ് സ്വർഗ്ഗമെന്നു നമ്മൾ വിളിക്കുന്നത്. ആ സൗഹൃദം മായികമല്ല, ഇന്നിന്റെ യാഥാർത്ഥ്യമാണ്. പരസ്പര സ്നേഹത്തിലാണ് ആ അനുഭവം അനുഭവമാകുന്നതും പകർന്നു നൽകുന്നതും.

നന്മയിലുള്ള വളർച്ച തേടുന്നതാണ് സ്നേഹത്തിന്റെ പ്രാഥമികമായ ഗുണം. ആദരവും, സ്വാതന്ത്ര്യവും, വിട്ടുവീഴ്ചകളും ത്യാഗങ്ങളും അത് ഉൾകൊള്ളുന്നു. ഓരോരുത്തരുടെയും പ്രത്യേകമായ നിധിയെ അതിന്റെ പാരമ്യത്തിലേക്കു നയിക്കുക എന്നതാണ് സ്നേഹം. നമ്മുടെ തന്നെ ഒരു ഭാഗമാണ് സ്നേഹിക്കപ്പെടുന്നവരും. നമ്മൾ അവരുടെയും.

സ്നേഹത്തിൽ പൂർണ്ണത പ്രാപിച്ചവരല്ല നമ്മളാരും. ആവുന്നത് പോലെ സ്നേഹിക്കുക. ആരെക്കുറിച്ചാണെങ്കിലും, സ്നേഹിക്കില്ല എന്ന് തീർത്തു പറയാതിരിക്കുക. സ്നേഹിക്കാൻ ബുദ്ധിമുട്ടുള്ളവരെക്കുറിച്ച്‌ അല്പസമയമെങ്കിലും ആത്മാർത്ഥമായി പ്രാർത്ഥിക്കുക. ഇവയൊക്കെയും പരസ്പര സ്നേഹത്തിന്റെ വഴികളാണ്.

നമ്മിലേക്കെത്തി നിൽക്കുന്നതും നമ്മിലൂടെ തുടർന്നും കടന്നു പോകുന്ന സ്നേഹവലയത്തിലെ സംഗമബിന്ദുക്കളാണ് ഓരോരുത്തരും. ആത്മാർഥമായി ചേർത്ത് വെച്ച ഓരോ ബന്ധവും ദൈവത്തോടുള്ള ബന്ധത്തിലെ വെളിപാടുകളാണ്. എന്നു വെച്ചാൽ, ആത്മാർത്ഥമായ ഓരോ സ്നേഹബന്ധവും ഒരു സ്വർഗ്ഗ അനുഭവവും വെളിപാടുമാണ്.

--------------------------
പ്രവചനങ്ങൾ നിലക്കുകയും രാജാവും പുരോഹിതരും ഇല്ലാതാവുകയും ചെയ്തപ്പോൾ, വിദേശശക്തികൾ ജീവിതം പൊറുതിമുട്ടിച്ചപ്പോൾ, ശത്രുക്കളിൽ നിന്ന് സ്വന്തം രാജ്യത്തെ രക്ഷിക്കുന്ന പ്രതാപവാനായ രാജാവായിട്ടാണ് മിശിഹാ പ്രതീക്ഷിക്കപ്പെട്ടത്. എല്ലാവരെയും സ്നേഹിക്കുകയും, അങ്ങനെ ചെയ്യാൻ പഠിപ്പിച്ചു കൊണ്ടുമാണ് യഥാർത്ഥ മിശിഹാ വന്നത്. ക്രിസ്തുവിനെ വീണ്ടും സ്വജനത്തെ രക്ഷിക്കുന്ന പ്രതാപവനാക്കുന്ന ആധുനിക സുവിശേഷങ്ങൾ രൂപപ്പെട്ടു പ്രചരിക്കുന്നുണ്ട്. ഏറെക്കുറെ ആ ക്രിസ്തുവിനെ വിശ്വസിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുമുണ്ട്. സ്നേഹത്തിന്റെ 'ഭാരം' ആ സുവിശേഷം ആവശ്യപ്പെടുന്നില്ല എന്നത് കൊണ്ട് തന്നെ.

മേയ് 14, 2022

സുവിശേഷത്തിന്റെ ക്രിസ്തു

 ക്രിസ്തു അനുഭവം എന്നത് ഒരു വിശ്വാസധാരയിലേക്കോ ആചാരങ്ങളിലേക്കോ ചുരുക്കാവുന്നതല്ല. ഒരു മനുഷ്യന്റെ സത്തയുടെ വെളിപാടാണ് അവനിലെ/ളിലെ ക്രിസ്തുരൂപം. അതുകൊണ്ടാണ് സുവിശേഷ മൂല്യങ്ങളെ അടുത്തറിയാൻ ശ്രമിക്കുന്നവർക്ക് ക്രിസ്തു ഏറ്റവും ഹൃദ്യമായ കണ്ണാടിയാകുന്നത്. ആത്മാർത്ഥമായ ആഗ്രഹവും ക്രിസ്തുവിനോടുള്ള സൗഹൃദവുമാണ് ഒരു മനുഷ്യനിൽ ക്രിസ്തു രൂപമുണ്ടാക്കുന്നത്. ഈ രൂപാന്തരണത്തിലേക്ക് നൽകപ്പെടുന്ന സ്വാതന്ത്ര്യമാണ് രക്ഷ. ക്രിസ്തുവിന്റെ ജീവിതത്തെ  മനുഷ്യന്റെ ആഴങ്ങളായി കാണുന്ന, അതിനായി പ്രയത്നിക്കുന്ന, ആർക്കും വളരാവുന്ന സ്വാതന്ത്ര്യം. എല്ലാവരുടെയും രക്ഷകനെന്നു ക്രിസ്തുവിനെ വിളിക്കുമ്പോഴും, അവൻ മതങ്ങളുടെയോ മതവിഭാഗങ്ങളുടെയോ കുത്തകയാക്കി മാറ്റപ്പെടുമ്പോൾ അവർ ഉയർത്തിപ്പിടിക്കുന്നത് തങ്ങളുടെ ക്രിസ്തുവിനെയാണ്, സുവിശേഷത്തിന്റെ ക്രിസ്തുവിനെയല്ല.

മേയ് 13, 2022

ക്രിസ്തു തന്നെയാണ് വഴി

ദൈവം തന്നെയാണ് ഭവനം. സകലരും ജീവിക്കുന്നതും ചലിക്കുന്നതും ദൈവത്തിലാണ്. ദൈവം ഒരു ഭവനത്തിലോ ആലയത്തിലോ വസിക്കുന്നില്ല. ഒരു ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യം ദൈവത്തിൽ ആയിരിക്കുക എന്നതാണ്. മനുഷ്യർ എങ്ങനെ ദൈവത്തിലായിരിക്കാം എന്നത് കാണിച്ചു തന്നത് ക്രിസ്തുവാണ്. ക്രിസ്തുവിലൂടെയാണ് ദൈവത്തിൽ ആയിരിക്കുന്നത് നമുക്ക് സാധ്യമാകുന്നതും. അതുകൊണ്ടാണ് ക്രിസ്തു 'വഴി' ആകുന്നതും നമുക്കായി പിതാവിൽ വാസസ്ഥലം ഒരുക്കുന്നതും. 

ക്രിസ്തു തന്നെയാണ്  വഴി. അവന്റെ മനുഷ്യാവതാരം, ജീവിതം, സഹനം, മരണം ഉത്ഥാനം എന്നിവയൊക്കെ നമ്മെയും അവനിൽ ഒരുമിച്ചു ചേർത്തവയാണ്. നമ്മോടൊത്തു ചേർന്നാണ് പൂണ്ണമായ ക്രിസ്തുവിനെ മനസിലാക്കേണ്ടത്.  ജീവദായകമായ ഒരു ത്യാഗജീവിതത്തിലൂടെയാണ് നമ്മൾ ആ വഴി ജീവിക്കുന്നതും അവനിൽ ആയിരിക്കുന്നതും. ക്രിസ്തുവിന്റെ പേരെടുത്തു പറയാതെ അവനിൽ ആയിരിക്കുന്നവരുമുണ്ട്. അങ്ങനെ അവനിൽ ആയിരുന്നുകൊണ്ടാണ് നമ്മൾ ദൈവത്തിൽ ആയിരിക്കുന്നത്.  അവൻ ദൈവത്തിലേക്ക് ഉറപ്പായ വഴിയാണെന്ന് അപ്പോൾ നമുക്ക് അറിയാം, നമുക്ക് നമ്മെത്തന്നെ ദൈവത്തിൽ കണ്ടെത്തുകയും ചെയ്യാം. ദൈവത്തിലേക്ക് പോവുക എന്നത് നമ്മുടെ രൂപാന്തരണമാണ്, ക്രിസ്തുരൂപത്തിലേക്കുള്ള നമ്മുടെ രൂപാന്തരണം. ജീവിതത്തിലും മനോഭാവങ്ങളിലും നടക്കുന്ന പരിശുദ്ധാത്മ പ്രവൃത്തികളിലൂടെ ക്രമേണ സംഭവിക്കേണ്ട വളർച്ചയാണത്. ഈ വളർച്ചയാണ് ക്രിസ്തു ശരീരത്തിന് യോജിച്ചവിധം നമ്മെ അവനോടു ചേർത്ത് നിർത്തുന്നത്. സകല മനുഷ്യരോടുമൊത്ത് ക്രിസ്തു ദൈവത്തിങ്കലേക്കു 'പോകുന്നു.' (The difficulty here to see Christ like is probably because we are too familiar with the image of the self as an isolated individual). നമ്മൾ എന്താണെന്നു കാണുന്നോ, അത് മാത്രമല്ല നമ്മൾ. ക്രിസ്തുവിലേക്ക് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന സൃഷ്ടികൾക്കിടയിൽ, അവക്കിടയിൽ പരസ്പരബന്ധത്തിനുള്ളിൽ നമുക്ക് നമ്മെത്തന്നെ കണ്ടെത്താം. 


വിശ്വാസം വഴി ഒരു ക്രിസ്തു സപ്പോർട്ടർ ആയാൽ സ്വർഗത്തിലേക്ക് കടത്തി വിടുന്ന ഒരു ക്രിസ്തുരൂപം നമുക്കുള്ളിലുണ്ട്. ക്രിസ്തു ഒരു വഴികാട്ടിയല്ല, നമ്മുടെ കടങ്ങളെല്ലാം അടച്ചുതീർത്ത ഒരു മാന്യവ്യക്തിയെപ്പോലെയുമല്ല, ദൈവത്തെ പ്രസാദിപ്പിച്ചതുകൊണ്ട് തനിക്കിഷ്ടമുള്ളവർക്ക് ഒരു ഈസി പാസ് നൽകുന്ന ഗേറ്റ് കീപ്പറും അല്ല.   വഴികാട്ടിയും, അകത്തേക്ക് കടത്തിവിടുന്ന ഏജന്റ് ക്രിസ്തുവും നമ്മെ വഞ്ചിക്കുന്നു. രാഷ്ട്രീയവത്കരിക്കപ്പെടുന്ന വ്യക്തിപരമായ രക്ഷകനും നാഥനുമിലെ അർത്ഥമില്ലായ്മയും അതുകൊണ്ടു തന്നെ.

ഒരു ക്രിസ്തുരാജ്യ സ്ഥാപനമല്ല ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യം. ക്രിസ്തുവിന്റെ പേരിൽ അധികാരം കൊണ്ട് സ്ഥാപിക്കപ്പെട്ട രാഷ്ട്രീയ സാമൂഹിക സംവിധാനങ്ങൾ നമ്മെത്തന്നെ നഷ്ടപ്പെടുത്തുകയായിരുന്നു. ക്രിസ്തുവിനെ മാറ്റിനിർത്തിക്കൊണ്ടു പോലും സാമൂഹികവും രാഷ്ട്രീയവുമായ ആധിപത്യം നേടിയെടുക്കുവാനുള്ള ശ്രമങ്ങൾ സുരക്ഷയുടെയും വിശ്വാസസംരക്ഷണത്തിന്റെയും പേരിൽ ആവർത്തിക്കപ്പെടുന്നു. അങ്ങനെ ശക്തമായ ഭരണകൂടങ്ങളിലും അസാമാന്യ രാജാക്കന്മാരിലും പ്രഘോഷകരിലും 'രക്ഷ' ഉറപ്പാക്കാനും ശ്രമം നടക്കുന്നു. 'കാറ്റും വെള്ളപ്പൊക്കവും' വരുമ്പോൾ നാശം വലുതായിരിക്കും. 

മേയ് 11, 2022

പാദങ്ങൾക്ക് സുരക്ഷ

തന്നിൽ ദൈവഹിതം പൂർത്തിയാവുന്നതു കണ്ടു വിശ്വസിച്ചു തനിക്ക് പിന്നാലെ നടന്നവരുടെ പാദങ്ങൾ അവൻ ശുശ്രൂഷിച്ചു ചുംബിച്ചു. സുവിശേഷം നൽകുന്ന സമാധാനമാണ് ആ പാദങ്ങൾക്ക് സുരക്ഷ പകരുന്നത്.

ജീവിച്ചതിലും മരിച്ചതിലും ക്രിസ്തു പാലിച്ചത് ദൈവത്തോടുള്ള വിശ്വസ്തതയാണ്. സകലത്തിലും ജീവൻ സമൃദ്ധമായി ഉണ്ടാവുക എന്ന ദൈവഹിതമാണ് ക്രിസ്തു യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചത്. അവൻ അത് ഇന്നും ചെയ്യുന്നു. ജനപ്രമാണിമാരും, നിയമജ്ഞരും, പുരോഹിതരും അന്വേഷിച്ചത് ദൈവഹിതമായിരുന്നില്ല എന്നത് വിവേചിച്ചറിഞ്ഞ ക്രിസ്തുവിന് അവരിൽ നിന്ന് വേറിട്ട് നടക്കുക എന്നത് ദൈവഹിതം അനുസരിക്കുന്നതിന് അനിവാര്യതയായി.

ദൈവഹിതം അന്വേഷിക്കുന്നവരുടെ ജീവിതമൂല്യങ്ങളാണ് സുവിശേഷം. ക്രിസ്തുവിൽ നിന്ന് പഠിക്കുകയും പിഞ്ചെല്ലുകയും ചെയ്യുന്ന പാഠം. സമാധാനം മുന്നോട്ടു നയിക്കുന്ന പാതകളേ സുവിശേഷദീപ്തിയാൽ പ്രകാശിക്കൂ. ദൈവത്തിന്റെ പേരിലുള്ള മതങ്ങളോ സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ശുശ്രൂഷകളോ എന്തു തന്നെയാവട്ടെ,സമാധാനം മാർഗ്ഗരേഖയാകാത്ത ഒരു ഘടനയും ദൈവഹിതം അന്വേഷിക്കുന്നില്ല. കാരണം, അത് ജീവനിലേക്കു നയിക്കുന്നില്ല.

മേയ് 09, 2022

പരിഹാരം

ദൈവം പരിഹാരം ചോദിക്കുന്നില്ല. എന്നാൽ പരിഹാരം നമ്മിൽ നിന്ന് ആവശ്യമായിട്ടുണ്ട്. പലതരത്തിലുള്ള അനീതികൾക്ക് ഇരയാക്കപ്പെട്ട നിസ്സഹായർ നമുക്കിടയിലുണ്ട്. അനീതിയുടെ അത്തരം സാമൂഹിക സംവിധാനങ്ങളിൽ സ്ഥാപിതമാക്കപ്പെട്ട തിന്മകളെ നിസ്സഹായരായി സഹിക്കുന്നവരാണവർ (നമ്മളും). അവിടെ നീതിയുടെ പ്രവൃത്തികളാണ് ദൈവം ആഗ്രഹിക്കുന്ന പരിഹാരം. കരുണയുടെ അടയാളങ്ങളായി തിളങ്ങേണ്ടവയാണ് യഥാർത്ഥ പരിഹാരം. അത്, മനുഷ്യരുടെ, ഭൂമിയുടെ നന്മയും ജീവനും ഉറപ്പു വരുത്തുന്നു. ത്യാഗങ്ങൾ ഉൾപ്പെടുന്ന യഥാർത്ഥ ബലികളാണവ. നീതി തേടാത്ത, നീതി ഉറപ്പാക്കാൻ പ്രയത്നിക്കാത്ത ഒരു പരിഹാരപ്രവൃത്തിയും  ദൈവത്തിനു മുമ്പിൽ സ്വീകാര്യമല്ല. ഏതു തിന്മ കണ്ടുകൊണ്ടാണോ പരിഹാരമർപ്പിക്കാൻ ശ്രമിക്കുന്നത്, ആ തിന്മക്കു പകരമായുള്ള നന്മകളുടെ വളർച്ചയാണ് അനുയോജ്യമായ പരിഹാരം. _________________________ 

കുറ്റബോധത്തിന്റെ ഒരു മനഃസാക്ഷിയിൽ നിന്നാണ് ഒരു ആത്മീയത വളർത്തിയെടുക്കേണ്ടത് എന്ന് ദൈവം ആഗ്രഹിക്കുന്നുണ്ടെന്നു കരുതാനാവില്ല. തെറ്റുകുറ്റങ്ങൾ നോക്കിയിരുന്നു നിഷ്ഠയോടെ ശിക്ഷ വിധിക്കുന്ന 'ദൈവമാണ്' ജീവിതത്തെ നിയന്ത്രിക്കുന്നതെങ്കിൽ തീർച്ചയായും കുറ്റബോധമാകും 'ആത്മീയതയുടെ' അടിസ്ഥാന ഘടകം. കോടതിയാണ് അപ്പോൾ സ്വർഗ്ഗത്തിന് അനുയോജ്യമായ രൂപകം. പരിഹാരം ചെയ്യുകയെന്നതാവും ജീവിതക്രമം. മോചനദ്രവ്യവും ജാമ്യവുമൊക്കെ കോടതിയുടെ ക്രമങ്ങളാണ്. പ്രതിഫല- ദൈവശാസ്ത്രവും സമാനമായ ജീവിതക്രമമുണ്ടാക്കും. ചെയ്തികൾക്കനുസൃതമാകും അനുഗ്രഹങ്ങൾ. പ്രാർത്ഥന, കർമ്മങ്ങൾ, വി. ബലി, നന്മപ്രവൃത്തികൾ എന്നിവയൊക്കെയും പരിഹാരമായോ അനുഗ്രഹങ്ങൾക്ക് വേണ്ടിയോ ആയി മാറുന്നത് പെട്ടെന്നാകും. മേല്പറഞ്ഞ രണ്ടു കാര്യങ്ങളും ഭയം നിറക്കുന്നതായതു കൊണ്ട്  ഇവയൊന്നും ചെയ്തില്ലെങ്കിൽ എന്തെങ്കിലും അനിഷ്ടങ്ങൾ ദൈവം വരുത്തിയേക്കുമോ എന്ന ഭീതിയും ഈ  ചെയ്തികൾക്ക് പിറകിൽ വന്നുചേരും. 

മേയ് 08, 2022

ഇടയന്റെ പരിഭാഷ

 നവയുഗ ഗുരുക്കന്മാരും ഫീൽ ഗുഡ് പ്രഘോഷകരും, 'എളുപ്പം' അനുഗ്രഹം കിട്ടാൻ മാർഗം പറഞ്ഞു തരുന്നവരും, എങ്ങനെ ദൈവാരാധന നടത്തണം എന്നതിനെക്കുറിച്ച് ബലപ്രയോഗം നടത്തുന്നവരും ദൈവത്തിന്റെ ഹൃദയമലിയിപ്പിക്കാനുള്ള പ്രത്യേക പ്രാർത്ഥനകൾ അറിയാവുന്നവരും, 'ഇങ്ങനെ ചെയ്താൽ എന്ത് കിട്ടുമെന്ന് നോക്കൂ എന്ന് പറയുന്ന 'ഫിക്സ് ഇറ്റ് ഈസി' പ്രവാചകരും, കോപം ദൈവത്തിന്റെ സത്തയാക്കിയ തീക്ഷ്ണ പ്രവാചകരും പല കാര്യങ്ങൾ പറയുമ്പോൾ എന്തിനാണ് ക്രിസ്തുവിന്റെ സ്വരം കേൾക്കുന്നത്?


എന്റെ ആടുകൾ എന്റെ സ്വരം കേൾക്കുന്നു, അവർക്കു ഞാൻ ജീവന്റെ സമൃദ്ധി നൽകുന്നു എന്നത് തന്നെ കാര്യം (അവസാനമില്ലാതെ നീണ്ടു കിടക്കുന്ന ജീവിതമാണ് അനന്ത ജീവിതം എന്നത് കൊണ്ട് ക്രിസ്തു ഉദ്ദേശിക്കുന്നതെന്ന് അഭിപ്രായമില്ല). മേല്പറഞ്ഞ സ്വരങ്ങൾ കേട്ട് പിൻചെന്നവരിൽ ജീവന്റെ അടയാളങ്ങൾ ഇല്ല എന്നത് തന്നെയാണ് ക്രിസ്തുവിന്റെ സ്വരം കേൾക്കേണ്ടതിന്റെ അനിവാര്യത. ദൈവത്തെ എങ്ങനെ ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നവരിൽ ദൈവത്തിനു സ്ഥാനമില്ല.

ഓരോ ജീവിതാനുഭവത്തിലും കേൾക്കപ്പെടുന്ന ക്രിസ്തുസ്വരവും തെളിഞ്ഞു കിട്ടുന്ന ദൈവമുഖവുമുണ്ട്. ഹൃദയത്തിൽ അത് കേൾക്കപ്പെടുകയും, ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് അധരങ്ങൾ സംസാരിക്കുകയും ചെയ്യും. അത് എങ്ങനെയോ നഷ്ടപ്പെടുന്നത് കൊണ്ടാണ് 'മൈക്ക് വെച്ച് പറയുന്ന സുവിശേഷങ്ങൾക്കു' ലാവണ്യം കുറയുകയും ജീവരഹിതമാവുകയും ചെയ്യുന്നത്. നല്ല ഇടയന്റെ സ്വരം ഹൃദയത്തിന്റെ സ്വകാര്യതയിൽ മന്ത്രിക്കപ്പെടുകയും മുള പൊട്ടി വളരുകയും ചെയ്യും. അത് ഒരു സിദ്ധാന്തമല്ല, നമ്മുടെ ജീവിതങ്ങളെക്കുറിച്ചു ഇടയന്റെ പരിഭാഷയാണത്. ജീവന്റെ ഉപ്പോടെ നമുക്ക് പങ്കുവയ്ക്കാനുള്ള സുവിശേഷവും അതാണ്.

ഒത്ത ശരീരമുള്ള ഒരു താടിക്കാരനാണ് നമുക്ക് ക്രിസ്തു. ആവട്ടെ, നമുക്ക് ഭാവന ആവശ്യമാണ്, രൂപകങ്ങളും. എന്നാൽ അവ സത്യത്തോട് അടുപ്പിക്കുന്നതിനു പകരം അകറ്റുന്നതാവരുത്. നമ്മിൽ ഓരോരുത്തരിലും, സമൂഹത്തിലും സഭയിലും വസിക്കുന്ന, ആ ക്രിസ്തു രൂപത്തെ, ആ സത്യത്തെ ഗ്രഹിക്കുവാനും ധ്യാനിക്കുവാനും നമ്മൾ ശ്രമിക്കുന്നില്ല എന്നത് വലിയ പരാജയമാണ്. അത് നമ്മുടെ കൃപാജീവിതത്തിൽ നിന്ന് നമ്മെ ഒരു പാട് അകറ്റി നിർത്തുന്നുണ്ട്. ആകാശത്തിന്റെ ഏറ്റവും ഉയരത്തിൽ എവിടെയൊയുള്ള ദൈവവും ക്രിസ്തുവും നമ്മൾ ഇന്നയിന്ന പ്രാർത്ഥനകളൊക്കെ ചൊല്ലുമ്പോൾ അനുഗ്രഹണങ്ങൾ ചൊരിഞ്ഞു തരുന്നു. ഒരുക്കി വെച്ചിരിക്കുന്ന കലവറയിൽ നിന്നും കുറച്ചെടുത്ത് ദൈവം വേണ്ടപ്പെട്ടവർക്ക് നൽകുന്നു. ഇവ എങ്ങനെയോ നമ്മിൽ നിന്ന് ബാഹ്യമായി നിൽക്കുന്ന യാഥാർത്ഥ്യങ്ങളായി കാണാൻ ആണ് നമ്മൾ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്. അത് എങ്ങനെയാവണം താനും എങ്കിലേ നമുക്ക് വ്യവസ്ഥകൾ വെച്ച് വിശ്വാസത്തെ വളച്ചൊടിക്കാൻ സാധിക്കൂ. ക്രിസ്തു നൽകിയ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയിലേക്കോ സത്യത്തിലും ആത്മാവിലുമുള്ള ആരാധനയിലേക്കോ അത് നയിക്കില്ല. എന്നാൽ, നമ്മുടെ ജീവിതങ്ങളിൽ ഒരു സുവിശേഷാശം ഉണ്ടെന്നും ദൈവ കൃപ നമ്മിൽ നല്കപ്പെട്ടിരിക്കുന്നെന്നും അത് ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സുവിശേഷഭാഷ രൂപപ്പെടുത്തുന്നെന്നും, കൃപയിൽ ഒരുമിക്കുന്ന നമ്മിൽ ആണ് ക്രിസ്തുശരീരമെന്നുമൊക്കെയുള്ള ധ്യാനങ്ങൾ കുറവാണ്. ഇത്തരം അന്തസത്തയെക്കുറിച്ചു ധ്യാനിക്കാതെയുള്ള സമുദായവാദങ്ങൾ പൊള്ളയായതുപോലെ അതിൽ ഏർപ്പെട്ടിരിക്കുന്നവരെ അത് പൊള്ളയാകുകയും ചെയ്യുകയാണ്. അതുപോലെതന്നെയാണ്, ആത്മീയതയെന്ന പേരിൽ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ എളുപ്പ ആത്മീയതകൾ ഇടം പിടിക്കുന്നത്.

മേയ് 07, 2022

സമയത്തിന്റെ അന്ത്യം

സമയത്തെ ഒരു രേഖ പോലെ കാണുന്ന സംസ്കാരങ്ങൾ അവരുടെ മിത്തുകളിലും എഴുതുകളിലും ലോകാവസാനം സമയത്തിന്റെ അന്ത്യം കൂടിയായി കാണുന്നു. അവിടെ ഒന്നിന് ശേഷം ഒന്നായി വന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ഒരു നിരയാണ് സമയം. അവയിൽ ഒരു തുടക്കമോ വേർതിരിക്കുന്ന സമയമോ ഉണ്ടാകാറുണ്ട്. ഉദാ. സൃഷ്ടി, പുറപ്പാട്, ക്രിസ്തു സംഭവം, ... ഈ ഘടന നില നിൽക്കുമ്പോഴും എഫേസോസുകാർക്കും കോളോസോസുകാർക്കും ഉള്ള ലേഖനങ്ങളിൽ കുറച്ചു കൂടി ക്രിസ്തുസ്വഭാവമുള്ള സമയം കാലം ചരിത്രം എന്നിവ ധ്യാനിക്കപ്പെടുന്നതായി കാണാം. അവിടെ അൽഫയും ഒമേഗയും തുടക്കവും ഒടുക്കവും അല്ല, ഉറവിടവും പരിപൂർത്തിയുമാണ്. സമയത്തിന്റെ അവസാനത്തേക്കാൾ ക്രിസ്തുരൂപീകരണമാണ് വളർച്ചയും ലക്ഷ്യവും. വ്യക്തികളിൽ ഉള്ള രൂപീകരണം മാത്രമല്ല സകല സൃഷ്ടിയും ആ വളർച്ചയിൽ തന്നെയാണ്. ക്രിസ്തുവിന്റെ പ്രാപഞ്ചിക മാനവും സൃഷ്ടിയുടെ ക്രിസ്തുമാനവും ഇനിയും ധ്യാനിക്കപ്പെടേണ്ടിയിരിക്കുന്നു. 

യുദ്ധം ഭൂകമ്പം പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഭീതി ലോകാവസാന വ്യാഖ്യാനങ്ങളിലേക്കു തിരിക്കുന്ന പ്രവണത എന്നും ഉണ്ടായിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ, 'ബൈബിൾ മാത്രം' എന്ന അടിസ്ഥാനതത്വത്തിന്റെ തന്നെ ഭാഗമായി 'fulfillment of biblical prophesies' ആനുകാലിക സംഭവങ്ങളിൽ കണ്ട് അവതരിപ്പിക്കുന്നത് evangelical preaching ന്റെ ഭാഗമായി വളർന്നതാണ്. അത് എങ്ങനെ അതേ പോലെ നമുക്കും കാലത്തിന്റെ അടയാളങ്ങളായി എന്നും  അതേ മാതൃകയിൽ മാതാവിന്റെയും യേശുവിന്റെയും സന്ദേശങ്ങളിൽ വന്നു ചേർന്നു എന്നും പരിശോധനാ വിധേയമാക്കാവുന്നതാണ്. 

മേയ് 05, 2022

മനുഷ്യനായി

ഉല്പത്തിയുടെ പുസ്തകം മുതൽ പഴയനിയമത്തിൽ എഴുതപ്പെട്ടിട്ടുള്ള വാക്കുകളും അക്ഷരങ്ങളും ഒരു സമയത്ത് മനുഷ്യനായിത്തീർന്നു എന്നല്ല വചനം മാംസമായി എന്നതിന്റെ അർത്ഥം. പ്രപഞ്ചരൂപത്തിന്റെ കാരണതത്വമാണ്, ആ ജ്ഞാനമാണ് വചനം. തിരുവെഴുത്തുകളുടെ പരിമിതികളിലേക്കു ചുരുക്കപ്പെടാനാവാത്തതാണത്. പ്രപഞ്ച വികാസത്തെയും മനുഷ്യ മനഃസാക്ഷിയെയും, സംസ്കാരങ്ങളെയും വിടർന്നു വികസിക്കാൻ കാരണമാകുന്നതും ആ ജ്ഞാനം തന്നെ. വചനത്തെ വാക്കുകളിലേക്ക് ചുരുക്കുമ്പോഴെല്ലാം ക്രിസ്തു നഷ്ടപ്പെടുന്നുണ്ട്.

സുവിശേഷപാലകർ

എന്നെ എന്തിന് അടിക്കുന്നു എന്ന ചോദ്യത്തിലല്ല സുവിശേഷത്തിന്റെ സത്ത. ദൈവം വ്യവസ്ഥകളില്ലാത്ത സ്നേഹമാണെന്നും, എല്ലാവരും ദൈവമക്കളാണെന്നതുമാണ് സുവിശേഷത്തിന്റെ കാതൽ. മാനസാന്തരവും സുവിശേഷപ്രഘോഷണവും ക്രിസ്ത്വാനുകരണവുമെല്ലാം ഈ അടിസ്ഥാനസത്യത്തെ ആശ്രയിച്ചിരിക്കുന്നു. മറ്റുള്ളവരോടും അവരുടെ വിശ്വാസങ്ങളോടും സംസ്കാരത്തോടും അവരിലെ വ്യത്യസ്തതകളോടും ആദരവും സ്നേഹവുമില്ലാതെ സുവിശേഷത്തെ അവതരിപ്പിക്കാനാവില്ല. അവയിൽ ഇതിനോടകം തന്നെയുള്ള സുവിശേഷത്തെ തിരിച്ചറിയുവാനുമാകില്ല.

നിർബന്ധിച്ചു പഠിക്കാവുന്നതോ പഠിപ്പിക്കാവുന്നതോ അല്ല സുവിശേഷം. 'പിതാവിനാൽ ആകൃഷ്ടരാവുന്നവർ ആണ്' സുവിശേഷത്തിന്റെ അർത്ഥം ഗ്രഹിക്കുന്നത്. ക്രിസ്തുവിന്റെ മനോഭാവങ്ങളെ സ്വന്തമാക്കാനുള്ള ആഗ്രഹവും പരിശ്രമവും പിതാവിന്റെ ഹൃദയത്തിലേക്ക് പതിയെയുള്ള പ്രവേശനമാണ്. അതില്ലാതെ ക്രിസ്തുവിന്റെ നിലപാടുകളെ മനസിലാക്കാൻ ആവില്ല. വന്നു കാണുക എന്ന ക്ഷണം ക്രിസ്തുവിന്റെ സ്വഭാവത്തെ അടുത്തറിയാനുള്ള ക്ഷണമാണ്. അത് സ്വീകരിച്ച് അരികെ ചെല്ലുന്നർ ആരും സിംഹാസനവും പടക്കോപ്പുകളും അല്ല കണ്ടത്.

നന്മ, സത്യം (നീതി), സമാധാനം എന്നിവ നൽകുന്ന ആധികാരികതയാണ് ചായ്‌വുകളില്ലാതെ സ്വാതന്ത്ര്യത്തോടെ സംസാരിക്കുവാനും പ്രവർത്തിക്കാനും ഒരാളെ കഴിവുള്ളതാക്കുന്നത്. ക്രിസ്തുവിന്റെ സന്ദേശങ്ങൾ (സുവിശേഷം) അതിരുകളില്ലാതെ ആരുടെ ഹൃദയത്തെയും സമീപിക്കാൻ കഴിയുന്നതിന്റെ കാരണവും അതാണ്. ചാട്ടയെടുക്കുന്ന ക്രിസ്തുവും, എന്നെ എന്തിന് അടിക്കുന്നു എന്ന് ചോദിക്കുന്ന ക്രിസ്തുവും ഒരു ചൂഷണ-മർദ്ദന വ്യവസ്ഥയെ ചോദ്യം ചെയ്യുമ്പോഴും വെറുപ്പും അക്രമവും അകൽച്ചയും അല്ല പ്രേരണ. പുച്ഛവും ആക്ഷേപവും, വെല്ലുവിളിയുമല്ല സുവിശേഷത്തിന്റെ സംഭാഷണ ശൈലി എന്നതുകൊണ്ട് തന്നെയാണത്.

ക്രിസ്തു സന്ദേശം, നന്മ, സത്യം (നീതി), സമാധാനം, സ്‌നേഹം നിറഞ്ഞ ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നതും നന്മ, സത്യം (നീതി), സമാധാനം സ്നേഹം എന്നിവയിലേക്ക് നയിക്കുന്നതുമാണ്. അടുത്തും അകലെയുമുള്ളവരെ, വ്യത്യസ്തരെയും വിജാതീയരെയും ദൈവമക്കളെന്നു കാണാൻ കഴിയാതെ സുവിശേഷപാലകർ എന്ന് സ്വയം പുകഴ്ത്തുന്നതിൽ ആത്മാർത്ഥതയില്ല. അങ്ങനെ വിശ്വാസത്തിന്റെയോ വിശ്വാസികളുടെയോ സംരക്ഷകരുമാകാനും ആവില്ല.

മേയ് 04, 2022

വിശുദ്ധർ

കൂടെയുള്ള സുഹൃത്തുക്കളായി വിശുദ്ധരെ കണ്ടു നോക്കൂ. കേൾക്കാനും പറയാനും ഒരുപാടുണ്ടാകും. വിശുദ്ധരെ, മന്ത്രവടി പിടിച്ചു കൺകെട്ട് കാണിക്കുന്ന വിചിത്രജീവികളായി കാണുന്ന പ്രവണത വിശ്വാസം വാണിജ്യവത്കരിക്കപ്പെടുന്നതിന്റെ ഉദാഹരണമാണ്. വിശുദ്ധരോടുള്ള വണക്കത്തിന്റെ യഥാർത്ഥ ഉദ്ദേശ്യത്തെ അത് തകർത്തു കളയുന്നു. വിശ്വാസം ഉപഭോഗസംസ്കാരം എടുത്തണിഞ്ഞു വിശ്വാസികളെ ഉപയോഗിക്കുന്നു. ഭക്തിയുടെ പേരിൽ, അത്ഭുതങ്ങളുടെ പേരിൽ വിശുദ്ധർ അപമാനിക്കപ്പെടുന്നു. കാര്യസാധ്യത്തിനും അത്ഭുതം പ്രവർത്തിക്കാനുമല്ലാതെ ദൈവമടക്കം സമീപിക്കപ്പെടുന്നുണ്ടോ? പരിശുദ്ധ മാതാവടക്കം അവർ എത്രയോ വിരൂപമാക്കപ്പെട്ടിരിക്കുന്നു. അവിടെ ഭക്തിയും വിശ്വാസവും എവിടെയാണ്?

നന്മ തിന്മകൾ

കുറ്റങ്ങളും തിന്മകളും എന്ത് കൊണ്ടാണ് 'അവരിലേക്ക്‌' ആരോപിക്കപ്പെടുന്നത്? ഈ അവർ മറ്റു സമൂഹങ്ങളാകാം, രാജ്യങ്ങളാകാം, വ്യക്തികളാകാം, മതങ്ങളാകാം. ഉത്തരം ലളിതവും സ്വന്തം ആത്മാർത്ഥതയെ വെല്ലുവിളിക്കുന്നതുമാണ്. കുറ്റങ്ങളേയും തിന്മകളെയുമാണ് ആത്മാർത്ഥമായി എതിർക്കുന്നതെങ്കിൽ, നമ്മിലുമുള്ള അതേ തിന്മകളെ കണ്ടെത്തുവാനും ഉപേക്ഷിക്കുവാനും ആദ്യം തയ്യാറാവേണ്ടതുണ്ട്. മാത്രമല്ല അവിടെ വേണ്ടതായ നന്മയെ വളർത്തി പരിപോഷിപ്പിക്കേണ്ടതായുമുണ്ട്. ഇവ രണ്ടും തീർത്തും ശ്രമകരമാണ്. വ്യക്തികളെയോ സമൂഹങ്ങളെയോ കുറ്റക്കാരാക്കി ഇല്ലായ്മ ചെയ്യുകയാണ് എളുപ്പം.


ആത്മീയരെന്നു അവകാശപ്പെട്ടുകൊണ്ട്, നീതി ആഗ്രഹിക്കാതെ വിശന്ന് മരിച്ചവർ അനേകരുണ്ട്. എല്ലാ മതത്തിലുമുണ്ട്. സ്നേഹത്തെ വ്യവസ്ഥകൾ കൊണ്ട് ബന്ധിക്കുന്ന കപടപ്രവാചകരാണ് മതങ്ങളെ നിർവചിക്കുന്നത്, രാഷ്ട്രീയശക്തിയെ മതസ്വാധീനത്തിനും, മത വിശ്വാസങ്ങളെ രാഷ്ട്രീയലാഭത്തിനും വേണ്ടി ഉപയോഗപ്പെടുത്തുന്നവരാണ് മതങ്ങളിൽ വക്താക്കളാകുന്നത്. അവരാണ് നന്മ തിന്മകളെ നിർവചിക്കുന്നത്. അവരാണ് നീതി വ്യാഖ്യാനിക്കുന്നത്.
-----------------------------------------
പെരുന്നാളിന് വിളിച്ച അയൽക്കാരുടെ വീട്ടിൽ യേശു പോയിരുന്നു.
തിരിച്ചു വന്ന ഉടനെ യൂദാസ് പറഞ്ഞു, "സൂക്ഷിക്കണം, എല്ലാം മതം മാറ്റാനുള്ള ശ്രമം ആണ്."
യേശു അവനോടു പറഞ്ഞു, "നീ എന്നെ സ്നേഹിക്കുന്നുവോ? എന്നെ അനുഗമിക്കുക."

മേയ് 02, 2022

എന്നെക്കാണുന്നവൻ

ദൈവമുഖ ദർശനത്തിനായുള്ള ദാഹം, ഉണർന്നു പ്രദീപ്തമാകുവാനുള്ള ആഗ്രഹം ഏത് ആത്മീയതയിലും ഉള്ളതാണ്. പിതാവിനെ ഞങ്ങൾക്ക് കാണിച്ചു തരിക, ഞങ്ങൾക്ക് അത് മതി എന്ന ശിഷ്യരുടെ ആഗ്രഹം തീർത്തും ആത്മാർത്ഥമാണ്. എന്നെക്കാണുന്നവൻ പിതാവിനെ കാണുന്നു എന്ന ക്രിസ്തു വാക്യവും വളരെ ആഴമുള്ളതാണ്. ക്രിസ്തുവിന്റെ ദൈവാനുഭവം, അതുമായി നമുക്കുള്ള പരിചയം, ക്രിസ്തുവിന്റെ സ്വഭാവത്തിലും സമീപനങ്ങളിലും പ്രകടമായിരുന്നത് ഏതു ദൈവാനുഭവമായിരുന്നോ അതിന്റെ അനുകരണം എന്നിവ ക്രിസ്തുവിൽ പിതാവിനെ കണ്ടെത്തുന്നതിന്റെ ഭാഗമാണ്.
 
ക്രിസ്തു ജീവിക്കുന്നത് നമ്മുടെ സമൂഹത്തിലാണ്. പിതാവിനെ ലോകം കാണേണ്ട ക്രിസ്തു ശരീരമാണത്. നമ്മളും നമ്മുടെ സംഘടനകളും സഭയും സമീപനങ്ങളിൽ ദൈവമുഖം പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിൽ അത് ക്രിസ്‌തുശരീരമാണ്‌. സ്നേഹത്തിലെ തീവ്രതയും തീക്ഷ്ണതയും, നിറവും സായൂജ്യവുമാകുന്നത് സ്നേഹിക്കപ്പെടുന്നയാളോട് ഒന്നാവുന്നതിലാണ്. ക്രിസ്തുവിനോട് ഒന്നായി തീരാൻ ആത്മാർത്ഥത കാണിക്കാത്ത തീവ്രതയും തീക്ഷ്‌ണതയും സ്നേഹശൂന്യമാണ്‌. അത് ദൈവത്തെ കാണിക്കുന്നില്ല. ആ തീക്ഷ്ണത ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നുമില്ല.

എന്നിലേക്ക്‌ നോക്കിയവർ ദൈവത്തിന്റെ മുഖം കണ്ടിട്ടുണ്ടോ? നമ്മുടെ സ്ഥാപനങ്ങളിലേക്കും സംഘടനകളിലേക്കും നോക്കിയവർ ദൈവത്തെ കണ്ടിട്ടുണ്ടോ? പിതാവിനെ കാണുന്നതിനായി ക്രിസ്തുവിനെ അടുത്ത് കാണുവാൻ ശ്രമിച്ചിട്ടുണ്ടോ?

മേയ് 01, 2022

മതസാക്ഷരത

 മതനിരപേക്ഷതക്കും മുമ്പേ ആവശ്യമായിരിക്കുന്നത് മതസാക്ഷരതയാണ്. ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളിൽ നിന്നു തന്നെ തുടങ്ങട്ടെ. അധികാരപ്രീണനവും ജനപ്രിയതയും ലക്ഷ്യമാക്കി വിശ്വാസങ്ങൾ എക്കാലവും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അത്തരം വ്യാഖ്യാനങ്ങളിൽ നിന്ന് മാറി നിന്ന് ആന്തരിക പ്രചോദനങ്ങളെ കണ്ടെത്തുവാനും ഗ്രന്ഥങ്ങളെ വിവേകപൂർണ്ണമായും കാലികമായും വായിച്ചെടുക്കുവാനും നമുക്ക് കഴിയണം. അതേ പോലെ തന്നെ മറ്റുള്ളവരുടെ യഥാർത്ഥ വിശ്വാസങ്ങളെയും ഗ്രന്ഥങ്ങളെയും അറിയാൻ ശ്രമിക്കുകയും വേണം. ഇവ രണ്ടും അന്യമാകുമ്പോഴാണ് പുച്ഛവും വെറുപ്പും അധിക്ഷേപവും മുൻവിധികളും സമീപനരീതിയാകുന്നതും രാഷ്ട്രീയ ഉപകരണമാകുന്നതും.

വൈകാരികതയെ ചൂഷണം ചെയ്ത് സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കുന്ന പ്രസംഗങ്ങളും വീഡിയോകളും ഏതു മതത്തെ ഉയർത്തിക്കാണിക്കാനും പ്രതിരോധിക്കാനും ഉള്ളതാണോ അത്തരം സമീപനങ്ങൾ അവരുടേതാവരുത് എന്ന് ജനത്തെ ബോധ്യപ്പെടുത്തേണ്ടത് അതേ മതത്തിന്റെ ഗുരുക്കന്മാരുടെയും ആത്മീയ ആചാര്യന്മാരുടെയും കടമയാണ്. പകരം ജനപ്രിയതയിലും സമൂഹത്തിന്റെ വൈകാരികതയിലും സ്വയം മൗനം പാലിക്കുന്നത് മാനവികതക്കും ആത്മീയതക്കും അപകടമാണ്. മറ്റുള്ളവരോടും അവരുടെ വിശ്വാസങ്ങളോടും സ്നേഹവും ആദരവും ഇല്ലാതെ സ്വയം ഉണ്ടെന്നു കരുതുന്ന വിശ്വാസം ഫലരഹിതമാണ്.

ദൈവത്തെ സംരക്ഷിക്കുന്നവർ ആദ്യം സ്വയം ദൈവമാക്കിയവരാണ്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ പേരിൽ വിഭാഗീയതയും വർഗീയതയും രൂപപ്പെടുത്തുന്നത് പൈശാചികമാണ്, അത് ഏതു ദൈവദൂതൻ വഴിയാണെങ്കിലും. അത് വിഗ്രഹാരാധനയാണ്

നയിക്കപ്പെടുന്ന വഴികളിലൂടെ

നടക്കാൻ ആഗ്രഹിക്കുന്ന വഴികൾ വിട്ട്, നയിക്കപ്പെടുന്ന വഴികളിലൂടെ നടക്കേണ്ടി വരിക. സ്വയം ശൂന്യവത്കരണത്തിന്റെ ചൈതന്യമില്ലാതെ അങ്ങനെ വിട്ടു കൊടുക്കാനാവില്ല. "പ്രായമാകുമ്പോൾ മറ്റൊരാൾ വസ്ത്രമണിയിക്കുകയും മറ്റൊരു വഴിയിലൂടെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യും" അത് ഏതു പ്രകാരമുള്ള മരണമാണ് വരിക്കുന്നതു എന്നതിനെക്കുറിച്ചു മാത്രമല്ല ശിഷ്യത്വത്തെക്കുറിച്ചു തന്നെയാണ്. ആ നടപ്പിൽ നയിക്കേണ്ട പ്രേരണ സ്വന്തം തീക്ഷ്ണത പോലുമല്ല. ആവർത്തിച്ചു ചോദിച്ച ഒരേ ഒരു കാര്യം നീ എന്നെ സ്നേഹിക്കുന്നോ എന്നാണ്. സ്വന്തം പദ്ധതികൾക്ക് മാറ്റം വരുമ്പോഴും പിൻചെല്ലേണ്ട വഴി ക്രിസ്തുവിന്റെ സ്നേഹ മാർഗ്ഗമാണ്. "എങ്കിലും എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറട്ടെ" പിതാവിലുള്ള പരിപൂർണ്ണ വിശ്വാസവും സ്നേഹവും ആ വാക്കുകളിലുണ്ട്. ആ സ്നേഹം സ്വന്തമാക്കാൻ കൂടിയുള്ള ക്ഷണമാണ് പത്രോസിനു ക്രിസ്തു നൽകിയത്.

മതങ്ങൾ മരണവും ജീർണ്ണതയും രൂപപ്പെടുത്തിത്തുടങ്ങുമ്പോൾ ക്രിസ്തുവിന്റെ പാത കൂടുതൽ അപകടമുള്ളതാണ്. സ്നേഹം ജീവനും സമാധാനവും വിതക്കുന്നു. ദൈവഹിതത്തിനു കാത് കൊടുക്കുന്നത് മരണവക്താക്കളായ മതനേതാക്കളുടെ വഴികളിൽ നിന്ന് വേറിട്ടതാകാം. ക്രിസ്തുവിനെ ഉപേക്ഷിച്ച് അവന്റെ പേരിൽ തന്നെ മരണത്തിനു സേവ ചെയ്യുന്നതിലാണ് ലാഭവും ജനപിന്തുണയും ഏറെയുണ്ടാവുന്നത്. ക്രിസ്തുവിന്റെ നാവായും സഭയുടെ വക്താക്കളായും ക്രിസ്തുവിനു അന്യമായ വഴികളിലൂടെ അനേകർ നിഷ്കളങ്കരെ നയിച്ച് കൊണ്ട് പോകുന്നു.

ഓരോരുത്തരോടുമായി ക്രിസ്തുവിനു ചോദിക്കാൻ ഒന്നേയുള്ളു, "നീ എന്നെ സ്നേഹിക്കുന്നോ?" ആ സ്നേഹം, ക്രിസ്തുവിനെ ജീവിപ്പിക്കാനോ നിലനില്പിനുള്ള രാഷ്ട്രീയചായ്‌വുകൾ രൂപപ്പെടുത്താനോ അല്ല. "എന്നെ അനുഗമിക്കുക" എന്നാൽ ജീവദായകമായ ബലിജീവിതം ജീവിത ശൈലിയാക്കുകയെന്നതാണ്.