രാഷ്ട്രീയ തന്ത്രങ്ങളെ സ്വന്തം അസ്തിത്വത്തിന്റെ അടിസ്ഥാനമാക്കുന്നെങ്കിൽ സഭ വെറുമൊരു സംഘടിത ശക്തിയായി അധഃപതിക്കുകയാണ്. പൊതുസമൂഹത്തിലെയും സഭക്കുള്ളിലെയും അധികാരം വിധേയത്വം ജനാധിപത്യം അവകാശങ്ങൾ എന്നിവയുടെ വിശകലനത്തിനും നവീകരണങ്ങൾക്കും രാഷ്ട്രീയ സാമൂഹിക ശാസ്ത്രങ്ങൾ തീർച്ചയായും ഉപകരണങ്ങളാണ്. എന്നാൽ വസ്തുനിഷ്ഠമായ വിശകലനമോ ക്രിസ്തുവെന്ന ലക്ഷ്യമോ ഇല്ലാതാകുമ്പോൾ വിലകെട്ട രാഷ്ട്രീയതന്ത്രങ്ങളിലേക്കു സഭാസംവിധാനങ്ങളും ചുരുക്കപ്പെടും.
ക്രിസ്തുവിലേക്ക് സകലരെയും ഒരുമിച്ചു കൂട്ടുന്നത് ക്രിസ്തുസ്വഭാവത്തിലേക്കുള്ള താദാത്മ്യമാണ്, സംഘടനാത്മകതയല്ല. ക്രിസ്തുചൈതന്യമില്ലാതെ സഭ സഭയാകുന്നില്ല. സകലരെയും ഒരുമിച്ച് ചേർക്കുകയും ഏകശരീരമാക്കുന്നതും ക്രിസ്തുവാണ്.
സംസ്കാരങ്ങളിലെ വൈവിധ്യങ്ങളെയും കടന്നു സകല സൃഷ്ടപ്രപഞ്ചത്തെയും 'സഭ' ക്രിസ്‌തുശരീരം ഉൾകൊള്ളുന്നെന്ന ദർശനം Laudato Si യിൽ തെളിയുന്നു. എങ്കിലും, ഞാനാണ് സഭ എന്ന നിലയിലാണ് നമ്മൾ കെട്ടപ്പെട്ടു നിൽക്കുന്നത്. അതിൽ കത്തോലികത അല്പം പോലുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ