Gentle Dew Drop

ഫെബ്രുവരി 01, 2021

ദൈവരാജ്യവും നീതിയും

ക്രിസ്തു തന്നെയാണ് ദൈവരാജ്യവും നീതിയും. ആ വ്യക്തിയെ തേടുന്നവർ സ്വന്തം ജീവിതത്തിലും സമൂഹത്തിലും സമൂഹത്തിലും ക്രിസ്തു രൂപം കൊണ്ട് വരുവാൻ ശ്രമിക്കും. അത് മതാചാരത്തിലും ഭക്തിയിലും, 'വിശ്വാസത്തിലും' ഒതുക്കി നിർത്താവുന്നതല്ല. ക്രിസ്തുവുമായുള്ള ആ താദാത്മ്യം ക്രിസ്തുവിന്റെ ആത്മാവോടു കൂടി സാമൂഹികമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാക്കുന്നു. ക്രിസ്തു ഒരുമിച്ചു ചേർക്കുന്ന ഒരു ശരീരമെന്ന നിലയിൽ കൃപ സ്വീകരിച്ചിട്ടുള്ള ഓരോരുത്തരും പരസ്പരം ഉറപ്പാക്കുന്നത് കൂടിയാണ് ദൈവരാജ്യം; നീതിയും. തലമുറകളായി തുടരുന്ന ഒരു പ്രക്രിയ കൂടിയാണിത്. 

അങ്ങകലെ എവിടെയോയുള്ള ഒരു പാവം ഗ്രാമത്തിലെ ആർക്കോ വേണ്ടി അവിടെ പോയി നീതി തേടണമെന്നില്ല, പക്ഷെ, അടുത്തുള്ളവർക്കു നീതി ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്താൻ തീർച്ചയായതും യഥാർത്ഥ ക്രിസ്തു ചൈതന്യം നിർബന്ധിക്കും. അവിടെ ഭക്തി ഒളിവുകേന്ദ്രമാക്കാത്തവർ യഥാർത്ഥ കൃപ കണ്ടെത്തിയവരാണ്. "നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു" (മത്താ 5: 20).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ