തികച്ചും ദൈവത്തിന്റേതെന്ന് തോന്നാവുന്ന വ്യാജവാഗ്ദാനങ്ങളെ അവൻ ചെറുത്തു തോൽപ്പിച്ചു.
ഒരൊറ്റ വാക്കിന്റെ കരുത്ത് കൊണ്ട് അപ്പം സൃഷ്ടിക്കൂജീവിതത്തിലുടനീളം ഈ വ്യാജവാഗ്ദാനങ്ങൾ സാധ്യതകളായിരുന്നു.
ജീവിക്കുന്ന ദൈവം നിന്നിലുണ്ടെന്നു കാണിക്കുവാൻ നീ നിന്റെ സാഹസം കാണിക്കൂ. ദിവ്യഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്ന വാക്കുകൾ പോലും മുമ്പിലുണ്ട്. ജനം പിന്നാലെയുണ്ടാകും. ദൈവത്തിന്റെ ശക്തി കാണിച്ചു കൊടുക്കൂ.
ഭക്തി ഭവ്യത വണക്കം വഴിയായി സർവ്വവും നിന്റെ കീഴിലാക്കൂ, എല്ലാം ഞാൻ നിനക്ക് തരാം.
അവന്റെ ദർശനം കൂടുതൽ മിഴിവുള്ളതായിരുന്നു; കണ്ണുനീരോടും വിലാപത്തോടും കൂടി അവൻ തന്റെ പ്രാർത്ഥനകലും യാചനകളും തന്നെ കേൾക്കുവാൻ കഴിയുന്നവനു മുമ്പിൽ അർപ്പിച്ചു. വിശ്വസ്തത മൂലം അവന്റെ പ്രാർത്ഥനകൾ ശ്രവിക്കപ്പെട്ടു. അവൻ ശൂന്യനായി.
അവന്റെ ഉപവാസവും പ്രാർത്ഥനയും ശൂന്യവത്കരണമായിരുന്നു, ശക്തികളും സിദ്ധികളും തേടിയുള്ളതായിരുന്നില്ല.
അപ്പവും, അത്ഭുതങ്ങളും, സകല അധികാരങ്ങളും സ്വന്തമായുണ്ടായേക്കാം. സകലവും ആത്മീയവും, ദൈവികവും ആയി നിഷ്ഠാപ്പൂർവം നടക്കുന്നുണ്ടാവാം. എല്ലാമുള്ളപ്പോഴും ക്രിസ്തുവില്ലാത്ത നിമിഷങ്ങൾ വരും. അപ്പോഴാണ് സ്വയം ശൂന്യവത്കരിക്കേണ്ടതിനായി ഉപവസിച്ച് പ്രാർത്ഥിക്കേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ