ദൈവത്തെ ഞങ്ങളുടേതെന്നും അവരുടേതെന്നും വിഭജിക്കുന്നതാണ് മനുഷ്യൻ ദൈവത്തിനു നൽകുന്ന ശാപം. വംശങ്ങളുടെയും, ദേശങ്ങളുടെയും വ്യത്യസ്തതകളിൽ അപരിചിതരായിരുന്നവർ മനുഷ്യരാണെന്ന ബോധ്യത്തിനുമപ്പുറം, ജീവജാലങ്ങളെല്ലാം കൂടപ്പിറപ്പുകളാണെന്ന യാഥാർത്ഥ്യം ശാസ്ത്രത്തിന്റേതായി മാത്രമല്ല, ആത്മീയതയുടെ ആന്തരികജ്ഞാനമായും അടുത്തറിയുന്ന സമയമാണിത്. ഭാഷയുടെയും സാംസ്‌കാരിക ചിഹ്നങ്ങളുടെയും അച്ചുകളിൽ രൂപപ്പെട്ട വ്യത്യസ്തതകൾ, അഭിമാനമെന്നു കരുതി അതിരുകൾ തീർക്കുമ്പോൾ ഏതാനം ദുരഭിമാനങ്ങൾക്ക് അലങ്കാരമാക്കിയാണ് അവ ആഘോഷിക്കപ്പെടുന്നതെന്ന് തിരിച്ചറിയണം.
ദൈവത്തിനു മുമ്പിൽ താഴ്മയോടെ നിൽക്കണമെങ്കിൽ, മക്കളുടെ തുല്യത ആഘോഷിക്കപ്പെടണമെങ്കിൽ, ദൈവത്തെ വിഭജിക്കുന്നതിലുള്ള നേട്ടം ഓരോന്നിന്റെയും പേരിലുള്ള അധികാരശക്തിയാണ്, മറ്റുള്ളവർക്കുമേൽ സ്ഥാപിച്ചെടുക്കേണ്ട മേധാവിത്വമാണ്.
പഴയദൈവങ്ങളിൽ നിന്ന് മോചനവാഗ്ദാനം നൽകുന്ന ആധുനിക ദൈവങ്ങളും അതേപോലെ തന്നെ വിഭജിക്കുന്നവയാണ്. വികസനമെന്നും സ്വാതന്ത്ര്യമെന്നും പറയുമ്പോഴും ഒരു വിഭാഗം മനുഷ്യരെ മറ്റു ജീവജാലങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവരും ദൈവത്തിനു ശാപവാക്ക് നേരുന്നവരാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ