മതതീവ്രചിന്തയിൽ ദൈവമില്ല, അത് വിഗ്രഹാരാധനയാണ്, ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
മതതീവ്രചിന്തയിൽ മതം പോലുമില്ല, അതിൽ രാഷ്ട്രീയവും സാമ്പത്തികചൂഷണവുമാണ്. ക്രിസ്തുവിനെ പറക്കുകീഴിൽ അടച്ചുവച്ചു മക്കബായ പുസ്തകം വായിക്കുന്നവർ ദാനിയേലും കൂട്ടുകാരും ആരാധിക്കാൻ വിസമ്മതിച്ച ബിംബത്തെത്തന്നെയാണ് വണങ്ങുന്നതും വഹിച്ചുകൊണ്ട് നടക്കുന്നതും.
അവരുടെ വിഗ്രഹങ്ങൾ അവർക്കു ഭാരങ്ങളായിത്തീർന്നിരിക്കുന്നു എന്ന് ഏശയ്യാ പറഞ്ഞതുപോലെ, ഭാരപ്പെടുത്തി സമൂഹത്തെത്തന്നെ ഞെരുക്കിക്കൊല്ലുന്ന ഘനീഭവിച്ച ഇരുളാണ് വിശ്വാസമെന്ന പേരിൽ വളർത്തിയെടുക്കുന്ന മതതീവ്രവാദം. അവർ സംരക്ഷിക്കുന്നെന്ന് പറയുന്നവരുടെ കണ്ണീരു തന്നെയാണ് അവരുടെ ലഹരി.
ദൈവം കുശവന്റെ പണിപ്പുരയിൽ ജറെമിയായ്ക്ക് അടയാളം പറഞ്ഞു കൊടുക്കുന്നു. തിളയ്ക്കുന്ന പാത്രം വടക്കു നിന്നും ചരിയുന്നതും ജറെമിയ കണ്ടു. ജെറുസലേമിന്റെ തകർച്ചയും ദേവാലയം കത്തിയമരുന്നതും ആയാളും അയാൾക്കൊപ്പം ദൈവവും ജയിലഴികൾക്കിടയിലൂടെ കണ്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ